കുവൈത്തില്‍ സന്ദർശന വിസയുള്ളവര്‍ക്ക് ഒരു മാസത്തേക്ക് കൂടി കാലാവധി നീട്ടി

മേഖലയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചാണ് തീരുമാനം

Update: 2026-03-04 12:55 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ അസാധാരണ സാഹചര്യം കണക്കിലെടുത്ത് എല്ലാ സന്ദർശന വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് നീട്ടിയതായി ആഭ്യന്തര മന്ത്രാലയം. 2026 ഫെബ്രുവരി 28 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. നിലവിൽ കാലഹരണപ്പെട്ടതോ കാലഹരണപ്പെടാൻ പോകുന്നതോ ആയ എല്ലാ വിസിറ്റ് എൻട്രി വിസകൾക്കും ഒരു മാസത്തെ കാലാവധി സ്വമേധയാ നൽകും.

റെസിഡൻസി അഫയേഴ്‌സ് വകുപ്പുകൾ സന്ദർശിക്കേണ്ടതില്ല; ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് കാലാവധി സ്വമേധയാ നീട്ടുന്നത്. ഈ കാലയളവിലേക്കുള്ള ഫീസുകളും പിഴകളും പൂർണമായി ഒഴിവാക്കുമെന്നും മന്ത്രാലയം അറിയിച്ചു. നിലവിൽ കുവൈത്തിന് പുറത്തുള്ള പ്രവാസികൾക്ക് മൂന്ന് മാസത്തേക്ക് പുറത്തു തുടരാനുള്ള കാലാവധിയും സ്വമേധയാ അനുവദിക്കും. രാജ്യത്തെ സാഹചര്യം അനുസരിച്ച് ഈ കാലാവധി വീണ്ടും നീട്ടാൻ സാധ്യതയുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിസയും താമസ നടപടികളും സംബന്ധിച്ച അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക ചാനലുകൾ മാത്രം പിന്തുടരണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News