രാജ്യത്തിനായി ജീവൻ നൽകിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അന്തിമ വിട നൽകി കുവൈത്ത്

സൈനിക നേതാക്കളും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ സംസ്കാരത്തിൽ പങ്കെടുത്തു

Update: 2026-03-09 17:00 GMT

കുവൈത്ത് സിറ്റി: രാജ്യത്തിനായി ജീവൻ നൽകിയ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കുവൈത്ത് അന്തിമ വിട നൽകി. ലാൻഡ് ബോർഡർ സെക്യൂരിറ്റി വിഭാഗത്തിലെ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ഇമാദ് അൽ-ഷറക്കും മേജർ ഫഹദ് അബ്ദുൽ അസീസ് അൽ-മുജമ്മദിനും ദേശീയ ദൗത്യത്തിനിടെയാണ് ജീവൻ നഷ്ടപ്പെട്ടത്. സൈനിക നേതാക്കളും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്ത് ആദരാഞ്ജലി അർപ്പിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News