സൗദിയിലെ ഖൈസൂമ വിമാനത്താവളത്തിൽ നിന്ന് ജസീറ എയർവേയ്സിന്റെ ആദ്യ സർവീസ് ഇന്ന്

അലക്‌സാണ്ട്രിയയിലേക്കുള്ള വിമാനം രാത്രി 10:45 ന്

Update: 2026-03-10 12:02 GMT

കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ ഖൈസൂമ വിമാനത്താവളത്തിൽ (AQI) നിന്നുള്ള ജസീറ എയർവേയ്സിന്റെ ആദ്യ സർവീസ് ഇന്ന്. ഈജിപ്തിലെ അലക്‌സാണ്ട്രിയയിലേക്കുള്ള (HBE) വിമാനം ഇന്ന് രാത്രി 10:45 ന് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. സാധുവായ കുവൈത്ത് റെസിഡൻസി പെർമിറ്റ് കൈവശമുള്ള യാത്രക്കാർക്ക് സൗദി അതിർത്തി കടന്നാൽ ട്രാൻസിറ്റ് വിസ നൽകും. കുവൈത്ത് സന്ദർശന വിസയുള്ള യാത്രക്കാർ സൗദി വിസ നേടണം.

Advertising
Advertising

കുവൈത്തിൽ നിന്ന് യാത്രികർ കരമാർഗം ഖൈസൂമയിലെത്തണം. അലക്‌സാണ്ട്രിയയിൽ നിന്ന് ഖൈസൂമയിലേക്ക് എത്തുന്നവരും കുവൈത്തിലേക്ക് കരമാർഗമാണ് വരിക. അത്തരം യാത്രക്കാർക്ക് സാധുവായ കുവൈത്ത് താമസ വിസയോ സന്ദർശന വിസയോ ഉണ്ടായിരിക്കണം. കൂടുതൽ വിമാന സർവീസുകൾ ഉടൻ പ്രഖ്യാപിക്കും. ജസീറ എയർവേയ്സിന്റെ വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ബുക്കിങ് നടത്താം.

 

 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News