ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് കുവൈത്ത്

നിരപരാധികളെ ലക്ഷ്യം വച്ചുള്ള ക്രിമിനൽ നടപടി എല്ലാ മതമൂല്യങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും എതിരാണെന്ന് കുവൈത്ത് അമീർ

Update: 2020-10-31 01:15 GMT
Advertising

കാർട്ടൂൺ വിവാദത്തെ തുടർന്ന് ഫ്രഞ്ച് നഗരമായ നീസിൽ ഉണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്. നിരപരാധികളെ ലക്ഷ്യം വച്ചുള്ള ക്രിമിനൽ നടപടി എല്ലാ മതമൂല്യങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും എതിരാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റിന് അയച്ച സന്ദേശത്തിൽ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സ്വബാഹ് പറഞ്ഞു.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി അറിയിച്ച അമീർ, എല്ലാ തരത്തിലുമുള്ള ഭീകരതയെയും തീവ്രവാദത്തെയും എതിർക്കുന്നതാണ് കുവൈത്തിന്റെ നിലപാടെന്നും വ്യക്തമാക്കി. കിരീടാവകാശി ശൈഖ് മിഷ്അൽ അൽ അഹ്മദ് അസ്സ്വബാഹും പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സ്വബാഹും ഫ്രഞ്ച് പ്രസിഡന്റിന് അനുശോചന സന്ദേശങ്ങൾ അയച്ചു. ഫ്രഞ്ച് നഗരമായ നീസിൽ ഉണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

അതിനിടെ പ്രവാചകനെ അപകീർത്തിപ്പെടുത്തുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് കുവൈത്തിലെ 37ഓളം എൻജിഒകൾ ഐക്യരാഷ്ട്ര സഭയോടും മനുഷ്യാവകാശ കൗൺസിലിനോടും ആവശ്യപ്പെട്ടു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ കാരിക്കേച്ചറുകൾ പ്രദർശിപ്പിക്കുന്ന നടപടിയെ അപലപിക്കുന്നതായും എൻജിഒ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    

Similar News