സാധാരണ സോപ്പും ഗ്രേഡ് 1 സോപ്പും തമ്മിലുള്ള വ്യത്യാസം തിരഞ്ഞ് സോഷ്യല്‍ മീഡിയ, ട്രെന്‍റിങായി മമ്മൂട്ടിയുടെ പരസ്യം

സോപ്പ് വാങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട, എന്നാല്‍ ശ്രദ്ധിക്കാതെ വിട്ടുപോകുന്ന ഒരു ഘടകമാണ് അതില്‍ അടങ്ങിയിരിക്കുന്ന ടിഎഫ്എമ്മിന്‍റെ അളവ്

Update: 2021-08-15 07:46 GMT
Editor : Roshin | By : Web Desk
Advertising

സാധാരണ സോപ്പും ഗ്രേഡ് 1 സോപ്പും തമ്മിലുള്ള വ്യത്യാസം എന്താണെന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്. നടന്‍ മമ്മൂട്ടി അഭിനയിച്ച പരസ്യ ചിത്രമാണ് ഇതിന് കാരണം. ഗ്രേഡ് 1 സോപ്പ് എന്ന ടാഗ് ലൈനോടെ അദ്ദേഹം പരസ്യത്തിലൂടെ അവതരിപ്പിച്ച ഇലാരിയ സോപ്പാണ് ചർച്ചകളുടെ മൂലകാരണം.




സോപ്പ് വാങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട, എന്നാല്‍ ശ്രദ്ധിക്കാതെ വിട്ടുപോകുന്ന ഒരു ഘടകമാണ് അതില്‍ അടങ്ങിയിരിക്കുന്ന ടിഎഫ്എമ്മിന്‍റെ അളവ്. 76 ശതമാനമോ അതിലധികമോ ടിഎഫ്എം അടങ്ങിയിരിക്കുന്ന സോപ്പുകളെയാണ് ഗ്രേഡ് 1 വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ബ്രാന്‍റ് വാല്യു നോക്കി സോപ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നാം പലപ്പോഴും ഈ ഗുണനിലവാരം കണക്കാക്കുന്നില്ല. വിപണിയില്‍ ലഭ്യമാകുന്ന പല മുന്‍നിര സോപ്പുകളും ഗ്രേഡ് 1 വിഭാഗത്തില്‍പ്പെടുന്നതല്ല. ഈ ആവശ്യത്തിന് കൃത്യമായ ഉത്തരമാണ് മമ്മൂട്ടി അവതരിപ്പിച്ച ഇലാരിയ.

76 മുതല്‍ 80 ശതമാനം വരെ ടിഎഫ്എം അടങ്ങിയിരിക്കുന്ന സോപ്പാണ് ഇലാരിയ. പരസ്യത്തില്‍ അഭിനയിച്ച മമ്മൂട്ടി തന്നെയാണ് സോപ്പ് തന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍റിലിലൂടെ അവതരിപ്പിച്ചതും. പരസ്യത്തില്‍ മമ്മൂട്ടിക്കൊപ്പം നടി നേഹ അയ്യരുമുണ്ട്.




ഗ്രേഡ് 1 സോപ്പുകള്‍ മൃതുവായ ചര്‍മ്മത്തിന് ഏറ്റവും അനിയോജ്യമായതാണ്. കൂടാതെ ചര്‍മ്മത്തിലെ ചുളിവുകള്‍, മുഖക്കുരു എന്നിവ തടയാനും ടിഎഫ്എം കൂടുതലുള്ള ഗ്രേഡ് 1 സോപ്പുകള്‍ മികച്ചതാണ്. ടിഎഫ്എം 76 ശതമാനത്തിന് മുകളിലുള്ള സോപ്പുകള്‍ ഗ്രേഡ് 1 വിഭാഗത്തിലും 70 മുതല്‍ 76 ശതമാനം വരെയുള്ളവ ഗ്രേഡ് 2 സോപ്പുകളും 60-70 വരെയുള്ളവ ഗ്രേഡ് 3യും 60 ശതമാനത്തില്‍ താഴെയുള്ളവ ബാത്തിങ് ബാറുകളുമാണ്.




ഗ്രേഡ് വണ്‍ സോപ്പുകള്‍ മാത്രം നിര്‍മിക്കുന്ന ഓറിയല്‍ ഇമാറയാണ് ഇലാരിയ സോപ്പ് നിർമിക്കുന്നത്. 2017 മുതല്‍ സോപ്പ് നിര്‍മാണ കയറ്റുമതി രംഗത്തുള്ള കോഴിക്കോട് ആസ്ഥാനമായുള്ള ഗവേഷക വികസന വിഭാഗം വികസിപ്പിച്ചെടുത്ത സോപ്പുല്‍പന്നങ്ങള്‍ മുംബൈയിലും ഹിമാചല്‍ പ്രദേശിലെ സോളാനിലുമുള്ള യൂണിറ്റുകളിലാണ് നിര്‍മിക്കുന്നത്.

Full View

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News