വണ്ണം കുറക്കാൻ, ചർമം തിളങ്ങാൻ...; ചിയാ സീഡ്സ് ഇനി ഇങ്ങനെ കഴിക്കാം

ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.

Update: 2024-02-09 15:58 GMT

പോഷകങ്ങളുടെ കലവറയാണ് ചിയാ സീഡ്സ്. മെക്‌സിക്കോയിലും തെക്കേ അമേരിക്കയിലും കൂടുതലായി കാണപ്പെടുന്ന സാല്‍വിയ ഹിസ്പാനിക്ക എന്ന ചെടിയുടേതാണ് ഈ ചെറിയ വിത്തുകള്‍. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. 

ആന്റിഓക്സിഡന്റ്സ് അടങ്ങിയതിനാൽ കാൻസറിനെ ചെറുക്കുന്നതിനും ബ്ലഡ് ഷുഗർ ലെവൽ കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ചിയാ സീഡ്സ് നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസാണ് ചിയ സീഡ്‌സ്. തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും. എല്ലുകളുടെ ആരോഗ്യത്തിനാവശ്യമായ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ ഇതിലടങ്ങിയിട്ടുണ്ട്. 

Advertising
Advertising

ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചിയാ സീഡ്സ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. ഫൈബർ കണ്ടന്റ് ഉള്ളതുകൊണ്ട് തടി കുറക്കാനും ഗുണം ചെയ്യും. ചിയ വിത്തിട്ട വെള്ളം രാവിലെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കും. 


ചിയ വിത്തിട്ട വെള്ളം തയ്യാറാക്കാൻ: ആദ്യം വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ചിയ വിത്തുകള്‍ ചേര്‍ക്കുക. നേരെത്തെ കുതിര്‍ത്തുവയ്ക്കുന്നതും നല്ലതാണ്. ഏതാനും തുള്ളി നാരങ്ങാ നീര് കൂടി ചേർത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ആവശ്യാനുസരണം തേൻ ചേർക്കുന്നതും നല്ലതാണ്. ചിയ സീഡ് ഭക്ഷണത്തിൽ സാലഡായോ സ്മൂത്തിയായോ ജ്യൂസിൽ ചേർത്തോ ഉപയോഗിക്കാം.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News