മഖാനയോ,നിലക്കടലയോ?; ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

ഒരു കപ്പ് വറുത്ത മഖാനയിൽ ഒരു ചെറിയ പിടി വറുത്ത നിലക്കടലയെക്കാൾ കുറഞ്ഞ കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്

Update: 2026-02-01 11:29 GMT
Editor : ലിസി. പി | By : Web Desk

വിശക്കുമ്പോള്‍ ഇടക്ക് എന്തെങ്കിലും കൊറിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. നാം കഴിക്കുന്ന  ലഘുഭക്ഷണങ്ങള്‍ പോലും നമ്മുടെ ആരോഗ്യത്തെ പല രീതിയില്‍ സ്വാധീനിക്കാറുണ്ട്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ശരിയായ ലഘുഭക്ഷണം തെരഞ്ഞെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. പോഷകമൂല്യങ്ങള്‍ കൊണ്ട് സമ്പന്നമായ ലഘുഭക്ഷണമാണ് നിലക്കടലയും മഖാനയും (താമരവിത്ത്).  നിലക്കടലയിൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്, അതേസമയം, മഖാന കലോറി കുറഞ്ഞതും, ദഹിക്കാൻ എളുപ്പമുള്ളതുമാണ്. ശരീരഭാരം കുറക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇവയില്‍ ഏതാണ് നല്ലതെന്ന് നോക്കാം...

Advertising
Advertising

നിലക്കടലയോ മഖാനയോ 

നിലക്കടല  പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ എന്നിവയാൽ സമ്പുഷ്ടവുമാണ്. ഒരു ചെറിയ അളവിൽ കഴിച്ചാല്‍ പോലും ദീര്‍ഘ നേരത്തേക്കുള്ള ഊര്‍ജം ഇതില്‍ നിന്ന് ലഭിക്കും. ഫോക്സ് നട്ട്സ് എന്നും അറിയപ്പെടുന്ന മഖാന അടുത്തിടെ ഒരു സൂപ്പർഫുഡ് ആയി അംഗീകാരം നേടിയിട്ടുണ്ട്.  മഖാനയിൽ കലോറി കുറവാണ്.  ഒരു കപ്പ് വറുത്ത മഖാനയിൽ ഒരു ചെറിയ പിടി വറുത്ത നിലക്കടലയെക്കാൾ കുറഞ്ഞ കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. മഖാന കഴിച്ചാല്‍  വേഗത്തിൽ വയറ് നിറയും.   ഉയർന്ന പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഉള്ളതിനാൽ നിലക്കടല കഴിക്കുന്നത് കൂടുതല്‍ നേരം വിശക്കാതിരിക്കാന്‍ സഹായിക്കുന്നു. 

രണ്ട് ലഘുഭക്ഷണങ്ങളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെങ്കിലും അത് എങ്ങനെ കഴിക്കുന്നു എന്നതും ഏറെ പ്രധാനപ്പെട്ടതാണ്. ഒരുപിടി നിലക്കടല കഴിക്കുന്നത് ആരോഗ്യകരമാണ്.  പക്ഷേ അമിതമായി കഴിക്കുന്നത് അധിക കലോറി ഉപഭോഗത്തിലേക്ക് നയിച്ചേക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് കുറച്ചധികം നേരത്തേക്ക് വിശപ്പ് നിയന്ത്രിക്കണം,അതിനായി പ്രോട്ടീന്‍ സമ്പുഷ്ടമായ ലഘുഭക്ഷണം ആവശ്യമുണ്ടെങ്കിൽ നിലക്കടല തെരഞ്ഞെടുക്കാം.

എന്നാല്‍ കലോറിയെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍,കലോറി കുറഞ്ഞ മഖാന കഴിക്കാനായി തെരഞ്ഞെടുക്കാം.ഫലപ്രദമായി ശരീരഭാരം കുറയ്ക്കാൻ രാത്രി മഖാനയും അതിരാവിലെയോ,വൈകുന്നേരമോ നിലക്കടലയും കഴിക്കുന്നതാണ് നല്ലത്. രണ്ടും മിതമായ അളവില്‍ കഴിക്കുന്നതാണ് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ എപ്പോഴും നല്ലത്. അതേസമയം, ഏതൊരു ഭക്ഷണവും ഡയറ്റില്‍ ഉള്‍പ്പെടുന്നതിന് മുന്‍പ് ഡയറ്റീഷ്യന്‍റേയോ ഡോക്ടറുടെയോ നിര്‍ദേശം തേടുന്നതും നല്ലതായിരിക്കും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News