ജിമ്മിൽ പോകാൻ സമയമില്ലേ? ; ആഴ്ചയിൽ രണ്ട് ദിവസം ഈ വ്യായാമങ്ങൾ മതിയെന്ന് പഠനറിപ്പോർട്ട്

അമേരിക്കൻ കോളേജ് ഓഫ് സ്പോർട്സ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് പറയുന്നത്

Update: 2026-03-19 14:23 GMT

ന്യൂഡൽഹി: ശാരീരികക്ഷമത നിലനിർത്താൻ മണിക്കൂറുകളോളം ജിമ്മിൽ ചിലവഴിക്കുകയോ വിലകൂടിയ ഉപകരണങ്ങൾ വാങ്ങുകയോ ചെയ്യേണ്ടതില്ലെന്ന് പുതിയ പഠനങ്ങൾ കാണിക്കുന്നത്. ആഴ്ചയിൽ വെറും രണ്ട് തവണ ലളിതമായ 'സ്ട്രെങ്ത് എക്‌സസൈസ് ചെയ്യുന്നത് ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് അമേരിക്കൻ കോളേജ് ഓഫ് സ്പോർട്സ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ആഗോള പഠനറിപ്പോർട്ട് പറയുന്നത്.

മുപ്പതിനായിരത്തിലധികം മുതിർന്നവരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഈ കണ്ടെത്തൽ. പേശികളുടെ ബലം വർധിപ്പിക്കാനും ശരീരത്തിന്റെ ബാലൻസ് നിലനിർത്താനും ലളിതമായ വ്യായാമങ്ങൾ സഹായിക്കും. സ്‌ക്വാട്ട്സ്, പുഷ്-അപ്പുകൾ, വീട്ടിലെ ചെറിയ ഭാരങ്ങൾ ഉയർത്തുക, റെസിസ്റ്റൻസ് ബാൻഡുകൾ ഉപയോഗിച്ചുള്ള വ്യായാമങ്ങൾ എന്നിവ ശാരീരിക ക്ഷമത നിലനിർത്താമെന്നാണ് പഠനത്തിൽ പറയുന്നത്. കഠിനമായ വ്യായാമങ്ങളേക്കാൾ ഗുണം ലഭിക്കുക കൃത്യമായ ഇടവേളകൾ എടുത്തുള്ള വ്യായാമത്തിലാണെന്നാണ് വിദഗ്ധർ പറയുന്നത്.

Advertising
Advertising

പ്രധാന പേശികൾക്ക് ആയാസം നൽകുന്ന വ്യായാമങ്ങൾ ആഴ്ചയിൽ രണ്ട് ദിവസം മതിയാകും. എന്നാൽ, മികച്ച ഫലം ലഭിക്കാൻ ആഴ്ചയിൽ നാല് ദിവസമെങ്കിലും 20-25 മിനിറ്റ് സമയം വ്യായാമത്തിനായി മാറ്റിവെക്കണമെന്ന് സഫ്ദർജംഗ് ഹോസ്പിറ്റലിലെ സ്‌പോർട്‌സ് ഇൻജുറി സെന്റർ ഡയറക്ടർ ഡോ. ദീപക് ജോഷി നിർദേശിക്കുന്നു. പലരും വ്യായാമത്തിനായി നടത്തത്തെ മാത്രമാണ്് ആശ്രയിക്കുന്നത്. എന്നാൽ, പ്രായമാകുമ്പോൾ ഉണ്ടാകുന്ന പേശികളുടെ ബലക്കുറവ് പരിഹരിക്കാൻ നടത്തം മാത്രം മതിയാകില്ലെന്ന് ഫോർട്ടിസ് എസ്‌കോർട്ട്സിലെ ഡോ. നമൻ വഹാൽ ചൂണ്ടിക്കാട്ടുന്നു.

40 വയസുള്ളവർ പോലും പേശികളുടെ ബലക്കുറവ് മൂലം സന്ധിവേദന അനുഭവിക്കുന്നുണ്ട്. അതിന് പരിഹാരമായി ആരോഗ്യമേഖലയിലുള്ളവർ നിർദേശിക്കുന്നതും വെയിറ്റ് ട്രെയിനിംഗ് തന്നെയാണ്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News