യുകെ അഫിലിയേറ്റഡ് ഇന്റേണൽ മെഡിസിൻ ട്രെയിനിംഗ്: രാജഗിരി ആശുപത്രിയിൽ അപേക്ഷകൾ ക്ഷണിച്ചു

ബ്രിട്ടണിലെ ഫെഡറേഷൻ ഓഫ് റോയൽ കോളേജസ് ഓഫ് ഫിസിഷ്യൻസുമായി സഹകരിച്ചാണ് മൂന്ന് വർഷത്തെ കോഴ്സ് നടത്തുന്നത്

Update: 2026-03-18 05:06 GMT
Editor : geethu | Byline : Web Desk

ആലുവ രാജഗിരി ആശുപത്രിയിൽ നടത്തുന്ന ഇന്റേണൽ മെഡിസിൻ ട്രെയിനിംഗ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്കുളള അപേക്ഷകൾ ക്ഷണിച്ചു. ബ്രിട്ടണിലെ ഫെഡറേഷൻ ഓഫ് റോയൽ കോളേജസ് ഓഫ് ഫിസിഷ്യൻസുമായി സഹകരിച്ചാണ് മൂന്ന് വർഷത്തെ കോഴ്സ് നടത്തുന്നത്. കോഴ്‌സിനോടൊപ്പം എംആർസിപി പരീക്ഷക്ക് വേണ്ടിയുളള പരിശീലനവും നൽകും. ഇന്ത്യയിലും, വിദേശത്തും മെച്ചപ്പെട്ട അവസരങ്ങൾ ലഭിക്കാൻ എംആർസിപി ബിരുദം ഗുണകരമാകുമെന്നതാണ് നേട്ടം. മികച്ച പരിശീലനത്തോടൊപ്പം നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സ്റ്റൈപ്പന്റും ട്രെയിനിംഗ് കാലയളവിൽ ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 മാർച്ച് 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2905645, +91 7594003385 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News