ആന്‍ഫീല്‍ഡില്‍ പരാജയമറിയാതെ ലിവര്‍പൂള്‍
സമനില മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലീഗിൽ 37 പോയിന്റോടെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തി
Update: 2021-01-18 03:20 GMT
ആൻഫീൽഡിൽ ലിവർപൂളിനെ വീഴ്ത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞില്ല. ലീഗിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ടീമുകളുടെ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു.
മികച്ച സേവുകളുമായി ഗോൾകീപ്പർ ആലിസനാണു ലിവർപൂളിനു സമനില സമ്മാനിച്ചത്. 74-ാം മിനിറ്റിൽ ബ്രൂണോയുടെ ഷോട്ട് ആലിസന്റെ ഗംഭീര സേവിൽ ഗോളിൽ നിന്ന് അകന്നു. പോഗ്ബയുടെ പവർഫുൾ ഷോട്ടും അലിസൺ തടുത്തു.
സമനില മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലീഗിൽ 37 പോയിന്റോടെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തി. 34 പോയിന്റുള്ള ലിവർപൂൾ നാലാം സ്ഥാനത്താണ് ഉള്ളത്.