ജി.എസ്.ടിയില്‍ വിട്ടുവീഴ്ചയ്ക്കു തയാറായി കേന്ദ്രസര്‍ക്കാര്‍

Update: 2018-04-04 20:18 GMT
Editor : Ubaid
ജി.എസ്.ടിയില്‍ വിട്ടുവീഴ്ചയ്ക്കു തയാറായി കേന്ദ്രസര്‍ക്കാര്‍
Advertising

നികുതി വെട്ടിപ്പിന് കടുത്ത ശിക്ഷയ്ക്കുള്ള വ്യവസ്ഥ ജി.എസ്.ടിയിലുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു

ജി.എസ്.ടിയില്‍ വിട്ടുവീഴ്ചയ്ക്കു തയാറായി കേന്ദ്രസര്‍ക്കാര്‍. ജി.എസ്.ടി നടപ്പാക്കാനുള്ള സംസ്ഥാന കൗണ്‍സിലില്‍ കേന്ദ്ര പ്രതിനിധി ഉണ്ടാകണമെന്ന നിര്‍ദേശം കേന്ദ്രം പിന്‍വലിച്ചു. ഇത്തരത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. കൂടാതെ കൗണ്‍സില്‍ അധ്യക്ഷന്‍ കേന്ദ്ര പ്രതിനിധി ആകണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശവും പിന്‍വലിച്ചിട്ടുണ്ട്. ജി.എസ്.ടി കൗണ്‍സിലിന്റെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരിക്കും. കൗണ്‍സില്‍ ഭരണസമിതിയെ സംസ്ഥാന സര്‍ക്കാരിനു തീരുമാനിക്കാനും കേന്ദ്രം സമ്മതിച്ചു. എന്നാല്‍ ജി.എസ്.ടിയിലൂടെ ഉണ്ടാകുന്ന വിലക്കുറവ് ജനങ്ങളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കും. ഇതിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കാനും ധാരണയായി. നികുതി വെട്ടിപ്പിന് കടുത്ത ശിക്ഷയ്ക്കുള്ള വ്യവസ്ഥ ജി.എസ്.ടിയിലുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News