അമിത മദ്യപാനവും ശാരീരിക പീഡനവും സഹിക്കാനാവുന്നില്ല; ഭർത്താവിനെ കൊന്ന് കത്തിച്ച് ഭാര്യ

യുവതിയുടെ പ്രായപൂർത്തിയാകാത്ത മകനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു

Update: 2024-05-19 04:52 GMT
Editor : ലിസി. പി | By : Web Desk

ഗുവാഹത്തി: ശാരീരിക പീഡനം സഹിക്കാനാവാതെ ഭർത്താവിനെ കൊന്ന് മൃതദേഹം കത്തിച്ച യുവതി അറസ്റ്റിൽ. അസമിലെ ജോർഹട്ട് ജില്ലയിലാണ് കൊലപാതകം നടന്നത്. യുവതിയുടെ പ്രായപൂർത്തിയാകാത്ത മകനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രഹ്ലാദ് സോറൻ എന്നയാളാണ് കൊല്ലപ്പെട്ടത്. തേയിലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു പ്രഹ്ലാദ്. വ്യാഴാഴ്ച രാത്രി ജോർഹട്ടിലെ മരിയാനി ഏരിയയിലെ മുർമുരിയ ടീ എസ്റ്റേറ്റിലാണ് കൊലപാതകം നടന്നത്.ഇവരുടെ വീടിന് സമീപം എന്തോ കത്തുന്നത് കണ്ട പ്രദേശവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്.

തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പാതി കത്തിയ സോറന്റെ മൃതദേഹം കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഭർത്താവ് മദ്യപിച്ച് എല്ലാ ദിവസവും തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും മകനെ രക്ഷിക്കാൻ വേണ്ടിയാണ് ഭർത്താവിനെ കൊല്ലേണ്ടി വന്നതെന്നും യുവതിയുടെ കുറ്റസമ്മതത്തിൽ പറയുന്നു.

യുവതിയുടെ മകന് പ്രായപൂർത്തിയാകാത്തതിനാൽ 2015 ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിലെ ചൈൽഡ് ഇൻ കോൺഫ്‌ലിക്റ്റ് വിത്ത് ലോ (സിസിഎൽ) പ്രകാരം അന്വേഷണം നടത്തുമെന്ന് ജോർഹട്ട് ജില്ലാ പൊലീസ് മേധാവി ശ്വേതാങ്ക് മിശ്ര പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. യുവതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News