രാജസ്ഥാനില്‍ പശുക്കടത്താരോപിച്ച് കൊലപ്പെടുത്തിയത് ക്ഷീരകര്‍ഷകനെ

Update: 2018-05-26 23:15 GMT
Editor : Subin
രാജസ്ഥാനില്‍ പശുക്കടത്താരോപിച്ച് കൊലപ്പെടുത്തിയത് ക്ഷീരകര്‍ഷകനെ
Advertising

ജയ്പൂരിലെ പശു മേളയില്‍ നിന്ന് പശുക്കളെ വാങ്ങിയതിന് വ്യക്തമായ രേഖയും മറ്റു തളിവും തന്റെ പിതാവിന്റെ കയ്യിലുണ്ടായിരുന്നെന്ന് മകന്‍ ഇര്‍ഷാദ് വ്യക്തമാക്കി...

രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ഗോരക്ഷകര്‍ തല്ലികൊന്ന മുസ്ലിം മധ്യവയസ്‌കന്‍ പെഹ്ലുഖാന്‍ ക്ഷീര കര്‍ഷകനായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍, എരുമക്ക് പകരം കൂടുതല്‍ പാല്‍ തരുന്ന പശുവിനെ വാങ്ങാന്‍ തീരുമാനിച്ചതാണ് പിതാവിന്റെ ജീവനെടുത്തതെന്ന് പെഹ്ലുവിന്റെ മകന്‍ ഇര്‍ഷാദ് പറഞ്ഞു. സംഭവത്തില്‍ ഗോരക്ഷകരെ ന്യായീകരിച്ച് പോലീസും രാജസ്ഥാന്‍ സര്‍ക്കാരും രംഗത്തെത്തി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗോരക്ഷകര്‍ രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ പശു കടത്തുകാരെന്ന് ആരോപിച്ച് പെഹ്ലുഖാനെ അടിച്ച് അബോധവസ്ഥയിലാക്കിയത്. തിങ്കളാഴ്ച ആശുപത്രിയില്‍ വച്ച് പെഹ്ലുഖാന്‍ മരിച്ചു. വര്‍ഷങ്ങളായി ക്ഷീര കര്‍ഷകനായി ജിവിക്കുന്ന ആളാണ് പെഹ്ലുഖാനെന്ന് നാട്ടുകാരും കുടുംബാംഗങ്ങളും പറയുന്നു. ജയ്പൂരിലെ പശു മേളയില്‍ നിന്ന് പശുക്കളെ വാങ്ങിയതിന് വ്യക്തമായ രേഖയും മറ്റു തളിവും തന്റെ പിതാവിന്റെ കയ്യിലുണ്ടായിരുന്നെന്ന് മകന്‍ ഇര്‍ഷാദ് വ്യക്തമാക്കി.

എന്നാല്‍ മതിയായ രേഖകളില്ലാതെയാണ് പെഹ്ലു പശുക്കളെയും കൊണ്ട് യാത്ര ചെയ്തതെന്നാണ് പോലീസ് വിശദീകരണം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിപട്ടികയില്‍ അക്രമം നടത്തിയ ഗോരക്ഷകരുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല, പകരം പെഹ്ലവിനൊപ്പം മര്‍ദ്ദനത്തിനിരയായ അഞ്ച് പേരെ പ്രതികളാക്കിയിട്ടുണ്ട്. സംഭവം വിവാദമായിട്ടും പശു രക്ഷകരെ സംരക്ഷിക്കുന്ന നിലപാടാണ് രാജസ്ഥാന്‍ സര്‍ക്കാരും സ്വീകരിച്ചത്. ഇരു ഭാഗത്തും തെറ്റുണ്ടെന്നും പശു കടത്ത് നിയമ വിരുദ്ധമാണെന്നും രാജ്സ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു.

Writer - Subin

contributor

Editor - Subin

contributor

Similar News