ജുമുഅഃ നമസ്കാരത്തിനായി യുവാവ് തിടുക്കപ്പെട്ട് ഓട്ടോയില്‍ കയറിയത് പേഴ്സ് എടുക്കാതെ; ഓട്ടോകാരന്റെ മറുപടി വൈറല്‍

Update: 2018-06-06 04:50 GMT
ജുമുഅഃ നമസ്കാരത്തിനായി യുവാവ് തിടുക്കപ്പെട്ട് ഓട്ടോയില്‍ കയറിയത് പേഴ്സ് എടുക്കാതെ; ഓട്ടോകാരന്റെ മറുപടി വൈറല്‍
Advertising

നെറ്റിയില്‍ ചുവപ്പ് ഗോപി, ഗണപതി ഭക്തന്‍, ഓട്ടോക്കാരന്‍... വേറൊരു മതവിശ്വാസിയായ വ്യക്തിയുടെ ഈശ്വരപ്രാര്‍ത്ഥന ഉറപ്പുവരുത്താന്‍ എന്തുംചെയ്യാന്‍ തയ്യാറായവന്‍

വെള്ളിയാഴ്ച ജുമുഅഃ നമസ്കാരത്തിനായി ഓഫീസില്‍ നിന്നിറങ്ങവെ പേഴ്സ് മറന്നുപോയ യുവാവിന്റെ അനുഭവം ഫെയ്സ്ബുക്കില്‍ വൈറലാകുന്നു. ഓട്ടോയിലായിരുന്നു യുവാവിന്റെ യാത്ര. പേഴ്സ് മറന്നുപോയെന്നും നമസ്കാരം കഴിയും വരെ കാത്തുനിന്നാല്‍ തിരിച്ച് ഓഫിസിലെത്തിയിട്ട് വെയിറ്റിംഗ് ചാര്‍ജ് അടക്കം നല്‍കാമെന്നും യുവാവ് ഓട്ടോക്കാരനോട് പറഞ്ഞു. എന്നാല്‍ തനിക്ക് കാത്തുനില്‍ക്കാനാകില്ലെന്ന് പറഞ്ഞ ഓട്ടോക്കാരന്‍ യുവാവിന് തിരിച്ചുള്ള യാത്രയ്ക്കുള്ള പണം കൂടി സ്വന്തം പോക്കറ്റില്‍ നിന്ന് എടുത്തു നല്‍കുകയായിരുന്നു.

26/Aug/2016, 1:40pm: I hurriedly went down from office to catch an auto-rickshaw to reach Masjid for the Friday...

Rameez Shaikh 貼上了 2016年8月26日

മുബൈ സ്വദേശിയായ റമീസ് ശൈഖിന്റെ പോസിറ്റിന്റെ പൂര്‍ണരൂപം:

''തിടുക്കപ്പെട്ട് ഓഫീസില്‍ നിന്നിറങ്ങിയത് ഒരു ഓട്ടോ പിടിച്ചാല്‍ പെട്ടെന്നുതന്നെ ജുമുഅഃ നമസ്കാരത്തിനെത്താമല്ലോ എന്ന് കരുതിയാണ്. എന്നാല്‍ ഓട്ടോയില്‍ കയറിയതിന് ശേഷമാണ് പേഴ്സ് ഓഫീസില്‍ മറന്നുവെച്ചകാര്യം ഞാന്‍ അറിയുന്നത്. എന്നെ പള്ളിയില്‍വിട്ടശേഷം, നമസ്കാരം കഴിയുംവരെ വെയ്റ്റ് ചെയ്യുമോയെന്നും, ശേഷം ഓഫിസില്‍ വിട്ടാല്‍ വെയിറ്റിംഗ് ചാര്‍ജ് അടക്കം തരാമെന്നും ഓട്ടോക്കാരനോട് പറഞ്ഞു.

(ഞാന്‍ ഓട്ടോയില്‍ കയറുമ്പോള്‍ കണ്ണാടിയില്‍ ഗണപതി ഉത്സവത്തിന്റെ സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നു അയാള്‍). നിങ്ങള്‍ ഭഗവാനെ പ്രാര്‍ത്ഥിക്കാനാണ് പോകുന്നത്. അതിന് ടെന്‍ഷന്‍ അടിക്കേണ്ട. ഞാന്‍ നിങ്ങളെ കൊണ്ടുവിടാം. വെയ്റ്റ് ചെയ്യാന്‍ കഴിയില്ല, എനിക്ക് വേഗം പോകേണ്ടതുണ്ടെന്നായിരുന്നു അയാളുടെ മറുപടി. അയാളോട് നന്ദി പറഞ്ഞ് ഞാന്‍ ഓട്ടോയില്‍തന്നെയിരുന്നു. അല്ലെങ്കില്‍ എനിക്ക് അന്നത്തെ ജുമുഅഃ നമസ്കാരം നഷ്ടപ്പെടുമായിരുന്നു.
പള്ളിയുടെ മുമ്പില്‍ എന്നെ ഇറക്കിയശേഷമുള്ള അയാളുടെ പ്രവൃത്തി ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. പള്ളിയില്‍ നിന്ന് തിരിച്ചുപോകാനുള്ള പൈസ അയാള്‍ പോക്കറ്റില്‍ നിന്ന് എനിക്കായി നീട്ടി. അയാള്‍ക്ക് എനിക്കായി കാത്തുനില്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. പക്ഷേ ബുദ്ധിമുട്ടാതെ തിരിച്ച് ഞാന്‍ ഓഫീസിലെത്തണമെന്നായിരുന്നു അയാളുടെ ആഗ്രഹം.

ഒരു നന്ദി വാക്കില്‍ ഒതുക്കാന്‍ കഴിയുന്നതായിരുന്നില്ല എനിക്ക്.

കാണൂ ശുക്‌ലാജിയെ (ചിത്രത്തിലുള്ള ആള്‍)...സ്റ്റീരിയോടൈപ്പ് ബ്രേക്കര്‍ ആയിരിക്കാം ചിലര്‍ക്ക് ഇദ്ദേഹം... നെറ്റിയില്‍ ചുവപ്പ് ഗോപി, ഗണപതി ഭക്തന്‍, ഓട്ടോക്കാരന്‍... വേറൊരു മതവിശ്വാസിയായ വ്യക്തിയുടെ ഈശ്വരപ്രാര്‍ത്ഥന ഉറപ്പുവരുത്താന്‍ എന്തുംചെയ്യാന്‍ തയ്യാറായവന്‍..

ഈ പോസ്റ്റ് റമീസ് ശൈഖ് പോസ്റ്റ് ചെയ്തിരിക്കുന്നത് ആഗസ്റ്റ് 26 ന് ആണ്. രണ്ടുദിവസത്തിന് ശേഷം പോസ്റ്റ് വൈറലായതിന് ശേഷം കമന്റുകള്‍ക്കുള്ള മറുപടി എന്ന നിലയില്‍ ചിലകാര്യങ്ങള്‍ എഡിറ്റ് ചെയ്ത് കൂട്ടിച്ചേര്‍ത്തിട്ടുണ്ട് റമീസ് ഷെയ്ഖ്.

അത്, തിരിച്ചുള്ള യാത്രയ്ക്ക് ഓട്ടോക്കാരന്‍ വാഗ്ദാനം ചെയ്ത കാശ് വാങ്ങിയില്ലെന്നും, പകരം അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പറാണ് വാങ്ങിയതെന്നും റമീസ് പറയുന്നു. അന്ന് വൈകുന്നേരം തന്നെ ശുക്ലാജിയെ ഫോണില്‍ ബന്ധപ്പെട്ട് ഓട്ടോചാര്‍ജിന്റെ കടം വീട്ടിയെന്നും പോസ്ററിലൂടെ റമീസ് പറയുന്നു.

തനിക്ക് ഒരുപാട് ഫ്രണ്ട് റിക്വസ്റ്റുകളും വിവാഹാലോചനകളും വരുന്നുണ്ടെന്നും... താനല്ല, ശുക്ലാജിയാണ് യഥാര്‍ഥ ഹീറോയെന്നും താന്‍ അടുത്തകാലത്താണ് വിവാഹിതനായതെന്നും റമീസ് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

Tags:    

Similar News