സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ടെന്ന് യെദിയൂരപ്പ

Update: 2018-06-06 06:24 GMT
സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ടെന്ന് യെദിയൂരപ്പ
Advertising

സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ.

സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ. കര്‍ണാടകയ നിയമസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു. ചീഫ് സെക്രട്ടറിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. നാളെ പ്രത്യേക അസംബ്ലി ചേരുമെന്നും യെദിയൂരപ്പ പറഞ്ഞു. കര്‍ണാടകയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളെ വൈകുന്നേരം നാല് മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് അംഗീകരിച്ച് സഭയില്‍ നാളെ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ജെഡിഎസും രംഗത്തെത്തിയപ്പോള്‍ നാളെ വോട്ടെടുപ്പ് വേണ്ടെന്ന നിലപാടായിരുന്നു ബിജെപി സ്വീകരിച്ചത്. ഗവര്‍ണര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം സമയം അനുവദിച്ചിരിക്കെ നാളെ വോട്ടെടുപ്പ് വേണ്ടെന്ന നിലപാടിലായിരുന്നു ബിജെപി.

എന്നാല്‍ ബിജെപിയുടെ ആവശ്യം തള്ളിയാണ് സുപ്രീം കോടതി വിധി പറഞ്ഞത്. കൃത്യമായ ഭൂരിപക്ഷ ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തിനാണ് നാളെ വോട്ടെടുപ്പിനെ ഭയക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റെ എംഎല്‍എമാര്‍ക്ക് നാളെ കര്‍ണാടകയില്‍ എത്തുന്നതിന് തടസമുണ്ടായിരിക്കുമെന്നും നാളെ തന്നെ വോട്ടെടുപ്പ് നടത്തുന്നത് എംഎല്‍എമാര്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുമെന്നും ബിജെപിയുടെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് ഞായറാഴ്ചത്തേക്കെങ്കിലും വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ബിജെപി അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. വിശ്വാസവോട്ടെടുപ്പില്‍ രഹസ്യബാലറ്റ് വേണം എന്ന ബിജെപിയുടെ ആവശ്യവും സുപ്രീം കോടതി തള്ളിയിട്ടുണ്ട്.

വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുകയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News