യു.പിയിൽ 14കാരിയായ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; യുവാക്കൾ അറസ്റ്റിൽ

വീട്ടിൽ അമ്മ ഇല്ലാത്ത സമയം ഒരു വർഷത്തോളമാണ് കുട്ടിയെ പ്രതികൾ നിരന്തരം ലൈം​ഗികപീഡനത്തിന് ഇരയാക്കിയത്.

Update: 2024-05-20 16:43 GMT

ലഖ്നൗ: പ്രായപൂർത്തിയാവാത്ത സഹോദരിയെ കൂട്ടബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കിയ സംഭവത്തിൽ സഹോദരങ്ങളായ യുവാക്കൾ പിടിയിൽ. ഉത്തർപ്രദേശിലെ ​ഗാസിയാബാദിലാണ് സംഭവം. 20ഉം 23ഉം വയസുള്ള സഹോദരന്മാരാണ് അറസ്റ്റിലായത്.

ശനിയാഴ്ച വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ അമ്മ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പരിശോധനയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി 22 ആഴ്ച ഗർഭിണിയാണെന്ന് വ്യക്തമായി.

ഇതോടെ, പെൺകുട്ടിയുടെ അമ്മ തിലമോർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. സഹോദരന്മാർ തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി അമ്മയോടും പൊലീസിനോടും വെളിപ്പെടുത്തുകയായിരുന്നു.

വീട്ടിൽ അമ്മ ഇല്ലാത്ത സമയം ഒരു വർഷത്തോളം കുട്ടിയെ പ്രതികൾ നിരന്തരം ലൈം​ഗികപീഡനത്തിന് ഇരയാക്കിയതായും ബലാത്സംഗം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഷാലിമാർ ഗാർഡനിലെ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ സിദ്ധാർഥ് ഗൗതം പറഞ്ഞു.

തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സഹോദരന്മാരെ പിടികൂടുകയായിരുന്നു. ഇരുവർക്കുമെതിരെ ഐപിസി 376 ഡി (കൂട്ടബലാത്സംഗം), പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും എസിപി വ്യക്തമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News