ഹിപ്പോപ്പൊട്ടാമസിൻ്റെ കടിയേറ്റ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് ഡോക്ടര്‍ക്ക് ഹിപ്പോപ്പൊട്ടാമസിൻ്റെ കടിയേറ്റത്

Update: 2026-03-20 17:39 GMT

മംഗളൂരു: കര്‍ണാടകയിലെ ശിവമോഗ്ഗ താവരെക്കൊപ്പ മൃഗശാലയില്‍ വെച്ച് ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റ് ഗുരുതര പരിക്കേറ്റ വെറ്ററിനറി സര്‍ജന്‍ മരിച്ചു. ഡോ. സമീക്ഷ റെഡ്ഡിയാണ് (27) ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

ഈയിടെയാണ് ഡോ. സമീക്ഷ റെഡ്ഡി മൃഗശാലയില്‍ കരാറടിസ്ഥാനത്തില്‍ നിയമിതയായത്. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് ഡോക്ടര്‍ക്ക് ഗര്‍ഭിണിയായ ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റത്. സാരമായി പരിക്കേറ്റ ഇവരെ ശിവമോഗ്ഗയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച മരിക്കുകയായിരുന്നു.

സംഭവത്തില്‍ വനം, പരിസ്ഥിതി മന്ത്രി ഈശ്വര്‍ ബി. ഖന്ദ്രെ അനുശോചിച്ചു. കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നും കാലതാമസമില്ലാതെ നഷ്ടപരിഹാരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു. ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News