രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷം; ഗാർഹിക സിലിണ്ടറുകളുടെ വിതരണം 34% കുറഞ്ഞു

ഇന്ധനക്ഷാമം പ്രതിസന്ധി സൃഷ്ടിച്ചതോടെ സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് 14.9 രൂപയാക്കി ഉയർത്തി

Update: 2026-03-21 01:43 GMT

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുന്നു. എൽപിജി ഇറക്കുമതിയിൽ ഒരാഴ്ചയ്ക്കിടെ രണ്ട് ലക്ഷത്തി അറുപത്തി അയ്യായിരം മെട്രിക് ടൺ കുറവുണ്ടായതായി റിപ്പോർട്ട്. ഗാർഹിക സിലിണ്ടറുകളുടെ വിതരണം 34% കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാകാൻ കാരണമായി.

വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിലും തടസം നേരിടുകയാണ്. ആഗോളതലത്തിൽ ക്രൂഡോയിലിന് വില വർധിച്ചതോടെ രാജ്യത്ത് പ്രീമിയം പെട്രോളിന് വില കൂട്ടി. ലിറ്ററിന് 2.35 പൈസയാണ് വർദ്ധിപ്പിച്ചത്. ഇന്ധനക്ഷാമം പ്രതിസന്ധി സൃഷ്ടിച്ചതോടെ സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് 14.9 രൂപയാക്കി ഉയർത്തി. ഹോർമുസ് കടലിടുക്കിൽ അമേരിക്ക കൂടുതൽ പ്രതിരോധം തീർക്കുന്നതിൽ കടുത്ത ആശങ്കയിലാണ് രാജ്യം

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News