യുഎൻഐ വാര്‍ത്താ ഏജന്‍സിയുടെ ഓഫീസ് ബലമായി ഒഴിപ്പിച്ചു

റഫി മാർഗിൽ സ്ഥിതി ചെയ്യുന്ന ഏജൻസിയുടെ ഓഫീസ് കെട്ടിടം അധികൃതർ സീൽ ചെയ്യുകയും പൂർണമായി ഏറ്റെടുക്കുകയും ചെയ്തു

Update: 2026-03-21 04:42 GMT

ഡൽഹി: പ്രമുഖ വാർത്താ ഏജൻസിയായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ (UNI) തലസ്ഥാനത്തെ ഓഫീസ് പൊലീസ് ഇടപെട്ട് ഒഴിപ്പിച്ചു. റഫി മാർഗിൽ സ്ഥിതി ചെയ്യുന്ന ഏജൻസിയുടെ ഓഫീസ് കെട്ടിടം അധികൃതർ സീൽ ചെയ്യുകയും പൂർണമായി ഏറ്റെടുക്കുകയും ചെയ്തു.

കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അനുവദനീയമായ കാലാവധി കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ഇതിനെതിരെ യുഎൻഐ. കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഹരജി തള്ളിയതോടെയാണ് ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കിയത്.

Advertising
Advertising

പൊലീസ് നടപടി മാധ്യമ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് യുഎൻഐ ആരോപിച്ചു. വനിതാ മാധ്യമപ്രവർത്തകരെ പൊലീസ് കൈയേറ്റം ചെയ്‌തെന്നും ജീവനക്കാരെ ബലമായി പുറത്താക്കിയെന്നും ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരെ വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു വനിതാ മാധ്യമപ്രവർത്തക നിലത്തുവീഴുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോയും ഏജൻസി പങ്കുവെച്ചിട്ടുണ്ട്. അതേസമയം, കോടതി ഉത്തരവുപ്രകാരം നിയമപരമായ നടപടിയാണ് പാലിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സച്ചിൻ ശർമ അറിയിച്ചു.

യുഎൻഐ, പ്രസ് ക്ലബ് ഓഫ് ഇന്ത്യ, പ്രസ് അസോസിയേഷൻ എന്നിവയ്ക്ക് സംയുക്തമായി ഉപയോഗിക്കുന്നതിനാണ് ഭൂമി ആദ്യം ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ, യുഎൻഐ അതിന്റെ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും ഉത്തരവിൽ പറയുന്നു. "മുൻകൂർ അറിയിപ്പ് കൂടാതെയും വാർത്താ ഏജൻസിയുടെ മുതിർന്ന മാനേജ്‌മെന്റിന്റെ അഭാവത്തിലും ജീവനക്കാരെ ഈ രീതിയിൽ പരിസരത്ത് നിന്ന് പുറത്താക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ല'' യുഎൻഐ പറഞ്ഞു. കെട്ടിടം പെട്ടെന്ന് ഒഴിപ്പിച്ചതോടെ യുഎൻഐയുടെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു സേവനങ്ങൾ നിലച്ചു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News