വര്‍ഗ്ഗീയ കലാപമുണ്ടായ ഔറംഗാബാദില്‍ വാളുകള്‍ എത്തിച്ചത് ഫ്ലിപ്കാര്‍ട്ട് വഴി

Update: 2018-06-06 06:08 GMT
Editor : Ubaid
വര്‍ഗ്ഗീയ കലാപമുണ്ടായ ഔറംഗാബാദില്‍ വാളുകള്‍ എത്തിച്ചത് ഫ്ലിപ്കാര്‍ട്ട് വഴി
Advertising

ഓണ്‍ലൈന്‍ ഓര്‍ഡര്‍ പ്രകാരം വിതരണം ചെയ്യാനെത്തിച്ച വാളുകള്‍ അടക്കം 30 ഓളം ആയുധങ്ങള്‍ പാര്‍സല്‍ കമ്പനിയില്‍ നിന്നും കണ്ടെത്തിയതിന് പിറകെയാണ് പോലിസ് നടപടിയെ കുറിച്ച് ചിന്തിക്കുന്നത്

വര്‍ഗ്ഗീയ കലാപമുണ്ടായ ഔറംഗാബാദില്‍ വാളുകള്‍ എത്തിച്ചത് ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാര്‍ട്ട് വഴി. സംഭവത്തില്‍ ഫ്‌ളിപ്കാര്‍ട്ടിനെതിരെ പോലിസ് നടപടിക്കൊരുങ്ങുന്നു. സംഘര്‍ഷ സാധ്യത നിലനില്‍ക്കെ ഇത്തരം മാരക ആയുധങ്ങള്‍ മേഖലയില്‍ എത്തിക്കാന്‍ ശ്രമിച്ച സാഹചര്യത്തിലാണ് ഫ്‌ളിപ്കാര്‍ട്ടിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ഭീകര വിരുദ്ധ വിഭാഗവും അന്വേഷണം നടത്തിവരുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഓര്‍ഡര്‍ പ്രകാരം വിതരണം ചെയ്യാനെത്തിച്ച വാളുകള്‍ അടക്കം 30 ഓളം ആയുധങ്ങള്‍ പാര്‍സല്‍ കമ്പനിയില്‍ നിന്നും കണ്ടെത്തിയതിന് പിറകെയാണ് പോലിസ് നടപടിയെ കുറിച്ച് ചിന്തിക്കുന്നത്. 12 വാളുകളും 16 കത്തികളുമാണ് ഔറംഗാബാദിലെ പാര്‍സര്‍ ഓഫിസില്‍ നിന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. വാട്ടര്‍ കണക്ഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മേയ് 11- 12 തിയ്യതികളില്‍ ഔറംഗാബാദിലുണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തിനു ശേഷം മേയ് 16 നാണ് പ്രദേശവാസികളില്‍ ചിലര്‍ ആയുധങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. അന്നത്തെ സംഘര്‍ഷത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടിരുന്നു. മെയ് 21 ന് ഇവ വിതരണത്തിനെത്തുകയും ചെയ്തു. കളിപ്പാട്ടങ്ങള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ആയുധങ്ങള്‍ ബുക്ക് ചെയ്തിരുന്നത്.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News