എയര്‍സെല്‍ മാക്സിസ് ഇടപാട് കേസ്; ചിദംബരം ഇഡിക്ക് മുന്നില്‍ ഹാജരായി

Update: 2018-06-06 01:15 GMT
Editor : Jaisy
എയര്‍സെല്‍ മാക്സിസ് ഇടപാട് കേസ്; ചിദംബരം ഇഡിക്ക് മുന്നില്‍ ഹാജരായി
Advertising

മകന്‍ കാര്‍ത്തി ചിദംബരം കൂടി ഉള്‍പ്പെട്ട ഇടപാടില്‍ കമ്പനിക്ക് വഴിവിട്ട് സഹായം ചെയ്തുവെന്നാണ് ചിദംബരത്തിനെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം

എയര്‍സെല്‍ മാക്സിസ് ഇടപാട് കേസില്‍ മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരം ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. മകന്‍ കാര്‍ത്തി ചിദംബരം കൂടി ഉള്‍പ്പെട്ട ഇടപാടില്‍ കമ്പനിക്ക് വഴിവിട്ട് സഹായം ചെയ്തുവെന്നാണ് ചിദംബരത്തിനെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം. കാബിനറ്റ് കമ്മിറ്റിയുടെ അനുമതി ഇല്ലാതെ 3500 കോടി രൂപ വിദേശ നിക്ഷേപം നടത്താന്‍ ചിദംബരം അനുമതി നല്‍കിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സിബിഐയുടെയും കണ്ടെത്തല്‍. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഡല്‍ഹി പട്യാല ഹൌസ് കോടതി ചിദംബരത്തിന് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ 10 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്.

എന്നാല്‍ എപ്പോള്‍ വേണമെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്ക് ചിദംബരത്തെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കോടതിയെ അറിയിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News