നിര്‍ഭയാ പ്രതികളെ തൂക്കിലേറ്റുമോ ? തിങ്കളാഴ്ച അന്തിമ തീരുമാനമറിയാം

രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സക്കേസില്‍ വധശിക്ഷ കാത്തുകിടക്കുന്ന പ്രതികളെ തൂക്കിലേറ്റണോ ജീവപര്യമാക്കി ശിക്ഷ ഇളവു ചെയ്യണോ എന്ന കാര്യത്തില്‍ സുപ്രിംകോടതി തിങ്കളാഴ്ച അന്തിമ തീരുമാനമെടുക്കും.

Update: 2018-07-07 16:54 GMT
Advertising

രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സക്കേസില്‍ വധശിക്ഷ കാത്തുകിടക്കുന്ന പ്രതികളെ തൂക്കിലേറ്റണോ ജീവപര്യമാക്കി ശിക്ഷ ഇളവു ചെയ്യണോ എന്ന കാര്യത്തില്‍ സുപ്രിംകോടതി തിങ്കളാഴ്ച അന്തിമ തീരുമാനമെടുക്കും.

2012 ഡിസംബര്‍ 16 ന് 23 കാരിയായ വിദ്യാര്‍ഥിനിയെ ബസിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രാജ്യ തലസ്ഥാനത്തെ വിറപ്പിച്ച പ്രതിഷേധമാണ് അലയടിച്ചത്. വധശിക്ഷയില്‍ പ്രതികള്‍ സമര്‍പ്പിച്ച പുനപരിശോധന ഹരജിയില്‍ തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ സുപ്രിംകോടതി വിധി പറയും.

കേസിലെ പ്രതികളായ മുകേഷ് (29), പവന്‍ കുമാര്‍ ഗുപ്ത (22), വിനയ് ശര്‍മ (23), അക്ഷയ് കുമാര്‍ സിങ് (31) എന്നിവര്‍ക്കാണ് വിചാരണ കോടതിയും ഡല്‍ഹി ഹൈക്കോടതിയും വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിന് ഈ വിധി സുപ്രിംകോടതി ശരിവെക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികള്‍ വിധിയില്‍ പുനപരിശോധന ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. കൂട്ടബലാത്സംഗം ചെയ്തതിന് പുറമെ ക്രൂരമായി മുറിവേല്‍പ്പിച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

Tags:    

Similar News