സര്‍ജിക്കല്‍ സ്ട്രെെക്കില്‍ ഉടക്കി കോണ്‍ഗ്രസ് ബി.ജെ.പി വാക്പോര്

യു.പി.എ കാലത്ത് 6 തവണ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്നും പക്ഷെ അതൊന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിച്ചില്ലെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു

Update: 2019-05-03 17:11 GMT
Advertising

മിന്നലാക്രമണത്തെ ചൊല്ലി കോൺഗ്രസ് - ബി.ജെ.പി വാക്പോര് രൂക്ഷം. കോണ്‍ഗ്രസിന്റെ മിന്നലാക്രമണം തീവ്രവാദികള്‍ പോലുമറിഞ്ഞില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവന സൈന്യത്തെ അപമാനിക്കുന്നതാണ് എന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.

യു.പി.എ കാലത്ത് ആറ് തവണ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്നും പക്ഷെ അതൊന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിച്ചില്ലെന്നും ഇന്നലെ കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ മിന്നലാക്രമണത്തെ ആദ്യം പരിഹസിച്ച കോണ്‍ഗ്രസ്, തന്റെ സര്‍ക്കാരിന് കിട്ടുന്ന അംഗീകാരം കണ്ടാണ് വ്യാജ അവകാശവാദം ഉന്നയിക്കുന്നതെന്ന് മോദി പരിഹസിച്ചു.

യു.പി.എ കാലത്തെ മിന്നലാക്രമണത്തെ പരിഹാസിച്ച മോദി, കോൺഗ്രസിനെ മാത്രമല്ല സൈനികരെ കൂടിയാണ് അപമാനിക്കുന്നതെന്നായിരുന്നു മുതിർന്ന് നേതാവ് അഹമ്മദ് പട്ടേലിന്റെ പ്രതികരണം.

വീരമൃത്യു വരിച്ച ജവാന്മാരുടെ പേരിൽ വോട്ട് ചോദിക്കുന്ന മോദി 2014ന് മുൻപും ധീരജവന്മാരും രക്തസാക്ഷികളും ഉണ്ടായിരുന്നു എന്നത് മറക്കരുതെന്നും രാഹുൽ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Tags:    

Similar News