അയോധ്യ കേസ്; മൂന്നംഗ മധ്യസ്ഥ സമിതിയുടെ അന്തിമ റിപ്പോർട്ട് ഇന്ന് സുപ്രിം കോടതി പരിഗണിക്കും

ഇന്നലെയാണ് സമിതി അന്തിമ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയത്

Update: 2019-08-02 01:24 GMT
Advertising

അയോധ്യ ഭൂമി തർക്ക പരിഹാരത്തിനായി സുപ്രിം കോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിയുടെ അന്തിമ റിപ്പോർട്ട് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ഇന്നലെയാണ് സമിതി അന്തിമ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയത്. മുദ്ര വെച്ച കവറിലാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ മാർച്ച് എട്ടിനാണ് അയോധ്യ തർക്ക പരിഹാരത്തിനായി സുപ്രിം കോടതി മൂന്നംഗ മധ്യസ്ഥ സമിതിയെ ചുമതലപ്പെടുത്തിയത്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് കേസ് പരിഗണിക്കും. സുപ്രിം കോടതി മുൻ ജഡ്ജി എഫ്.എം ഖലീഫുള്ള, മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചു, ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ എന്നിവരാണ് സമിതി അംഗങ്ങൾ. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News