ഇനി അതിര്‍ത്തി കടന്നുള്ള ആക്രമണമെന്ന് ഗിരിരാജ് സിങ്; വാചകമടിക്കാതെ ചെയ്ത് കാണിക്കാന്‍ പ്രതിപക്ഷം

വാചകമടി മാത്രം നടത്തി ശീലമുള്ള കേന്ദ്രമന്ത്രിയോട് തന്റേടമുണ്ടെങ്കിൽ അതിർത്തിയിൽ പോയി പണി എടുക്കാനാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

Update: 2019-08-21 14:55 GMT
Advertising

കശ്മീർ വിഷയത്തിൽ വാചകമടി നിർത്തിവെച്ച് പണിയെടുക്കാൻ ബി.ജെ.പി എം.പി ഗിരിരാജ് സിങിന് പ്രതിപക്ഷത്തിന്റെ വെല്ലുവിളി. കശ്മീർ പിടിച്ചടക്കിയ നമ്മൾ ഇനി അതിർത്തിക്കപ്പുറവും പിടിച്ചടക്കുമെന്ന ഗിരിരാജിന്റെ ട്വീറ്റിനെ തുടർന്നാണ് കോൺഗ്രസ്, ആർ.ജെ.ഡി നേതാക്കൾ വെല്ലുവിളി ഉയർത്തിയതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

പുൽവാമ ഭീകരാക്രമണം മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു ഗിരിരാജ്. കശ്മീർ വിഭജനത്തെ തുടർന്ന് ജയ് കശ്മീർ, ജയ് ഭാരത്, പാക് അധീന കശ്മീര്‍ പിടിക്കാനായി ഇനി അതിർത്തിക്കപ്പുറത്തുള്ള കളിയാണ് കാണാന്‍ പോകുന്നതെന്നായിരുന്നു
ഗിരിരാജ് ട്വീറ്റ് ചെയ്തത്. എന്നാൽ വാചകമടി മാത്രം നടത്തി ശീലമുള്ള കേന്ദ്രമന്ത്രിയോട് തന്റേടമുണ്ടെങ്കിൽ അതിർത്തിയിൽ പോയി പണി എടുക്കാനാണ് ആർ.ജെ.ഡിയുടെ വിജയ് പ്രകാശും കോൺഗ്രസ് വക്താവ് പ്രേംചന്ദ് മിശ്രയും പറഞ്ഞത്.

ഇരട്ടത്താപ്പിന്റെ ആളാണ് ഗിരിരാജ് സിങ്. വിഭജന രാഷ്ട്രീയത്തിന്റെ വക്താവായ സിങ് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിനായി മാത്രം ദിവസവും സാമൂഹ്യമാധ്യമങ്ങളിൽ വാചകമടി നടത്തുകയാണെന്നും വിജയ് പ്രകാശ് പറഞ്ഞു. എന്നാൽ പാകിസ്താനേക്കാൾ, രാജ്യത്തിനകത്തുള്ള ചില രാഷ്ട്രീയക്കാരെയാണ് ഇന്ത്യക്കാർ ശരിക്കും ഭയക്കേണ്ടതെന്ന് ഗിരിരാജ് സിങ് ഇതിന് മറുപടിയായി പറഞ്ഞു.

Tags:    

Similar News