മുസ്‍ലിംകളല്ല ബി.ജെ.പിക്കാരാണ് പാകിസ്താന് വേണ്ടി ചാരപ്പണി നടത്തുന്നത്: ദിഗ് വിജയ് സിംഗ്

പാകിസ്താന്‍റെ ഐ.എസ്‌.ഐയ്ക്ക് വേണ്ടി ചാരപ്പണി നടത്തുന്നവരില്‍ ഭൂരിഭാഗവും മുസ്‍ലിംകള്‍ അല്ലാത്തവരാണെന്നും ഇത് ശ്രദ്ധിക്കണമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു

Update: 2019-09-01 09:41 GMT
Advertising

മുസ്‍ലിംകളല്ല ബി.ജെ.പിക്കാരാണ് പാകിസ്താന് വേണ്ടി ചാരപ്പണി നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ബജ്റംഗ്ദള്‍ അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ ഐ.എസ്.ഐയില്‍ നിന്നും പണം പറ്റുന്നുണ്ടെന്നും ഇത് ഗൗരവമായി കാണണമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. പാകിസ്താന്‍റെ ഐ.എസ്‌.ഐയ്ക്ക് വേണ്ടി ചാരപ്പണി നടത്തുന്നവരില്‍ ഭൂരിഭാഗവും മുസ്‍ലിംകള്‍ അല്ലാത്തവരാണെന്നും ഇത് ശ്രദ്ധിക്കണമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Tags:    

Similar News