രാജ്യത്തിന്ന് കടുത്ത അടിയന്തരാവസ്ഥയെന്ന് മമതാ ബാനര്‍ജി

‘സൂപ്പർ എമർജൻസിയാണ് രാജ്യത്ത് നിലവിലുള്ളത്’

Update: 2019-09-15 12:57 GMT
Advertising

അന്താരാഷ്ട്ര ജനാധിപത്യ ദിനമായ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ കടന്നു പോയികൊണ്ടിരിക്കുന്നത് കടുത്ത അടിയന്തരാവസ്ഥയിലൂടെയെന്ന് തൃണൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. ഭരണഘടന ഉറപ്പ് നൽകിയിട്ടുള്ള അവകാശങ്ങളും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കാൻ എല്ലാവരും കഴിയുന്നതെല്ലാം ചെയ്യണമെന്നും മമത ട്വിറ്ററിൽ കുറിച്ചു.

2007 മുതലാണ് എല്ലാ വർഷവും സെപ്തംബർ 15ന് അന്താരാഷ്ട്ര ജനാധിപത്യ ദിനമായി ഐക്യരാഷ്ട്ര സഭ അംഗീകരിച്ചത്. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ഒരിക്കൽ കൂടി പ്രതിജ്ഞയെടുക്കാമെന്ന് ട്വീറ്റ് ചെയ്ത മമത, സൂപ്പർ എമർജൻസിയാണ് രാജ്യത്ത് നിലവിലുള്ളതെന്നും വ്യക്തമാക്കി.

ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊണ്ട്, ജനാധിപത്യ സ്ഥാപനങ്ങളുടെ സംരക്ഷത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് നേരത്തെ മമതാ ബാനർജി ആവശ്യപ്പെടുകയുണ്ടായി.

Tags:    

Similar News