സർജിക്കൽ സ്‌ട്രൈക്കുകളും വ്യോമാക്രമണങ്ങളുമായി ഇന്ത്യ ലോകശ്രദ്ധയാകര്‍ഷിച്ചുവെന്ന് അമിത് ഷാ

ജനങ്ങള്‍ ആവേശത്തിലും സന്തോഷത്തിലുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

Update: 2019-09-17 08:07 GMT
Advertising

സർജിക്കൽ സ്‌ട്രൈക്കുകളും വ്യോമാക്രമണങ്ങളുമായി ഇന്ത്യ ലോകശ്രദ്ധയാകര്‍ഷിച്ചുവെന്ന് അമിത് ഷാ. സര്‍ജിക്കല്‍ സ്ട്രൈക്കുകളും വ്യോമാക്രമണങ്ങളും നടത്തുന്ന സേന ജനങ്ങൾക്ക് വലിയ സന്തോഷമാണ് നല്‍കുന്നതെന്നും അവർക്ക് അങ്ങേയറ്റം ധൈര്യം ആവശ്യമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ (എഐഎംഎ) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്ന അമിത് ഷാ.

‘സർജിക്കൽ സ്‌ട്രൈക്ക്, വ്യോമാക്രമണം തുടങ്ങിയ സംഭവങ്ങൾ ജനങ്ങൾക്ക് സന്തോഷവും ആവേശവും നൽകുന്നുണ്ട്, അത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന് അപാരമായ ധൈര്യം ആവശ്യമാണ്. തെറ്റായ കണക്കുകൂട്ടല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും’; അമിത് ഷാ പറഞ്ഞു. കഴിഞ്ഞ യു.പി‌.എ സർക്കാരുകളെ വിമർശിച്ച അമിത് ഷാ പറയാന്‍ തക്ക തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ ആയിരുന്നു യു.പി.എയുടേതെന്നും കുറ്റപ്പെടുത്തി.

‘30 വർഷം പ്രവർത്തിച്ച സര്‍ക്കാരിന് 5 തീരുമാനങ്ങള്‍പോലും പേരെടുത്ത് പറയാന്‍ കഴിയില്ല. അതേസമയം മോദി സർക്കാർ 5 വർഷമായി പ്രവർത്തിക്കുകയും 50 വലിയ തീരുമാനങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു, ജനങ്ങളെ പ്രീണിപ്പിക്കാൻ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ‌.ഡി‌.എ സർക്കാർ ഒരിക്കലും തീരുമാനമെടുത്തിട്ടില്ല ജനങ്ങൾക്ക് നല്ലത് ചെയ്യുകയാണ് ലക്ഷ്യം. സർജിക്കൽ സ്‌ട്രൈക്ക്, വ്യോമാക്രമണം തുടങ്ങിയ കടുത്ത തീരുമാനങ്ങൾ ഞങ്ങൾ എടുത്തിട്ടുണ്ട്. ഒരിഞ്ച് സ്ഥലവും ഞങ്ങൾ വിട്ടുവീഴ്ച ചെയ്യില്ല. വ്യോമാക്രമണവും സർജിക്കൽ സ്‌ട്രൈക്കുമായി ലോകം നമ്മെ നോക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറ്റിമറിച്ചു’; അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News