'ഇരകള്‍ ആവശ്യപ്പെട്ടിട്ടും സഹായിച്ചില്ല'; മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയതില്‍ പൊലീസിന് ഗുരുതര വീഴ്ചയെന്ന് സിബിഐ

രക്ഷിക്കാനാവശ്യപ്പെട്ടപ്പോള്‍ പൊലീസ് ജിപ്സിയുടെ താക്കോല്‍ കളഞ്ഞുപോയെന്നായിരുന്നു മറുപടി

Update: 2024-04-30 04:54 GMT
Editor : Lissy P | By : Web Desk

ഇംഫാല്‍: മണിപ്പൂർ ചുരാചന്ദ് പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയതിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച യെന്ന് സി.ബി.ഐ കുറ്റപത്രം. കുറ്റകൃത്യം നടക്കുമ്പോൾ പൊലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ഇരകൾ സഹായം തേടിയിട്ടും പൊലീസ് സഹായിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

വീടുകൾ കത്തിച്ചു മുന്നേറിയ അക്രമി സംഘത്തെ കണ്ട് നിരവധി കുടുംബങ്ങൾ കാട്ടിലൊളിക്കുകയായിരുന്നു. എന്നാൽ വലിയ കോടാലികൾ ഉപയോഗിച്ച് കാടുകളിൽ നിന്ന് ഇവരെ പുറത്തെത്തിക്കുകയും സംഘങ്ങളായി തിരിഞ്ഞ് സ്ത്രീകൾ ഉൾപ്പടെയുള്ളവരെ അപമാനിക്കുകയായിരുന്നു. രണ്ട് സ്ത്രീകളെയും പിതാവിനെയും അക്രമി സംഘം അപമാനിച്ചു. സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും ചെയ്തു. 

Advertising
Advertising

കുക്കി-സോമി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരായി റോഡിലൂടെ നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതിന് തൊട്ടുമുമ്പ് ഇവര്‍ പൊലീസ് വാഹനത്തില്‍ കയറി അഭയം തേടിയിരുന്നു. പൊലീസ് ജിപ്‌സിയിൽ കയറിയ സ്ത്രീകൾ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷിക്കൂ എന്ന് പറഞ്ഞ് കരഞ്ഞപേക്ഷിച്ചിട്ടും  വാഹനത്തിന്റെ താക്കോൽ കളഞ്ഞുപോയെന്നായിരുന്നിരുന്നു പൊലീസിന്റെ മറുപടിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

തുടർന്ന്, അവിടെയുണ്ടായിരുന്ന എല്ലാ പൊലീസുകാരും സ്ഥലം കാലിയാക്കി.പിന്നാലെ എത്തിയ അക്രമി സംഘം ഇവരെ വീണ്ടും റോഡിലൂടെ നടത്തിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ ആറ് യുവാക്കളെയും പ്രായപൂർത്തിയാകാത്തയാളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News