ആര്‍ട്ടിക്കിള്‍ 370ഉം യു.എ.പി.എ ബില്ലും സംബദ്ധിച്ച വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം

ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വിവരാവകാശനിയമപ്രകാരമുള്ള രണ്ട് അപേക്ഷകള്‍ക്ക് രാജ്യ സുരക്ഷ ആരോപിച്ച് വിവരങ്ങള്‍ നിഷേധിച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.

Update: 2019-10-19 08:09 GMT
Advertising

വിവരാവകാശ പ്രകാരമുള്ള അപേക്ഷക്കാണ് ആഭ്യന്തര മന്ത്രാലയം ഇപ്രകാരം മറുപടി നല്‍കിയത്. ദേശ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് നടപടി. മോദി സര്‍ക്കാര്‍ നീക്കങ്ങള്‍ സുതാര്യമായതിനാല്‍ വിവരകാവകാശ അപേക്ഷകളുടെ ആവശ്യം കുറയുന്നു എന്ന പ്രസ്താവന ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയത് ഈ മാസം 12നാണ്.

പക്ഷെ കാര്യങ്ങള്‍ അത്ര സുതാര്യമല്ലെന്നാണ് ആഭ്യന്തരമന്ത്രാലത്തിന്റെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വിവരവാവകാശ പ്രകാരമുള്ള രണ്ട് അപേക്ഷകള്‍ക്ക് രാജ്യ സുരക്ഷ ആരോപിച്ച് വിവരങ്ങള്‍ നിഷേധിച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.

ആദ്യ ആര്‍.ടി.ഐ അപേക്ഷയില്‍ യു.എ.പി.എ ബില്ലുമായി ബന്ധപ്പെട്ട കത്തിടപാടുകളുടെയും ക്യാബിനറ്റ്‌ കുറിപ്പുകളുടെയും പകര്‍പ്പും ഏതെങ്കിലും കമ്മറ്റികളില്‍ നിന്നോ കമ്മീഷനുകളില്‍ നിന്നോ നിര്‍ദ്ദേശങ്ങളോ ശുപാശയോ ഉണ്ടായിരുന്നെങ്കില്‍ അവയുടെ പകര്‍പ്പുമാണ് ആവശ്യപ്പെട്ടിരുന്നത്. രണ്ടാം അപേക്ഷയില്‍ ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച് സമാന രേഖകളുടെ പകപര്‍പ്പുമാണ് ചോദിച്ചിരുന്നത്. എന്നാല്‍ ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിരങ്ങളാണിവയെന്നും ആര്‍.ടി.ഐ സെക്ഷന്‍ 8(1)ഉം സെക്ഷന്‍ 24ഉം പ്രകാരം വിവരങ്ങള്‍ നല്‍കാനാകില്ലെന്നാണ് മറുപടി.

ഇക്കാര്യത്തില്‍ കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ നല്‍കിയ അപ്പീലുകളും തള്ളിയിരിക്കുകയാണ്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലുകളുമായി ബന്ധപ്പെട്ട ക്യാബിനറ്റ്‌ കുറിപ്പുകള്‍ അടക്കമുള്ള രേഖകകള്‍ 7 ദിവസത്തിനകം പരസ്യപ്പെടുത്തണമെന്ന 2012 ജൂണിലെ കേന്ദ്ര വിവകാരകാശ കമ്മീഷന്‍ ഉത്തരവ് നിലനില്‍ക്കെ യാണ് ആഭ്യന്തമന്ത്രാലയത്തിന്റെ നീക്കം. മാത്രമല്ല അപേക്ഷയിലെ ചോദ്യങ്ങള്‍ അഴിമതി, മനുഷ്യാവകാശ ലംഘനം എന്നിവയുമായി ബന്ധപ്പെട്ടതാണെങ്കില്‍ മറുപടി നല്‍കണമെന്ന നിബന്ധനയും നിലനില്‍ക്കുന്നുണ്ട്.

Tags:    

Similar News