11,500 അടി ഉയരത്തില്‍ തകര്‍ന്നു വീണ സ്വകാര്യ ഹെലികോപ്റ്റര്‍ പൊക്കിയെടുത്ത് ഇന്ത്യന്‍ വ്യോമസേന

എം.ഐ 17, വി 5, എന്നീ ര്ണ്ട് ഹെലികോപ്റ്ററുകളാണ് വ്യോമസേന രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചത്

Update: 2019-10-28 07:23 GMT
Advertising

കേദാര്‍‌നാഥില്‍ തകര്‍ന്നു വീണ സ്വകാര്യ ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമസേന എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 26 നാണ് സംഭവം. 11,500 അടി ഉയരത്തില്‍ തകര്‍ന്നു വീണ യു.ടി എയറിന്‍റെ ഹെലികോപ്റ്ററാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ രക്ഷപ്പെടുത്തിയത്.

ഉയര്‍ന്ന പ്രദേശമായതിനാല്‍ റോഡു മാര്‍ഗം രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്തേക്ക് എത്താനായില്ല. പിന്നീടാണ് യു.ടി എയര്‍ ഉത്തരാഖണ്ഡ് ഭരണകൂടത്തെ ബന്ധപ്പെട്ട് വ്യോമസേനയുടെ സഹായം അഭ്യര്‍ഥിച്ചത്. തുടര്‍ന്ന് വ്യോമസേന രക്ഷാദൌത്യം ഏറ്റെടുത്തു.

എം.ഐ 17, വി 5, എന്നീ ര്ണ്ട് ഹെലികോപ്റ്ററുകളാണ് വ്യോമസേന രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചത്. അതില്‍ ഒരു ഹെലികോപ്റ്റര്‍ അപകട സ്ഥലത്ത് ആവശ്യമായ സജീകരണങ്ങള്‍ ഒരുക്കുകയും മറ്റൊന്ന് തകര്‍ന്ന ഹെലികോപ്റ്ററിനെ എയര്‍ലിഫ്റ്റ് ചെയ്യുകയും ചെയ്തു. അങ്ങനെ ഏറെ വെല്ലുവിളി നിറഞ്ഞ രക്ഷാദൌത്യം ഇന്ത്യന്‍ വ്യോമസേന വിജയകരമായി പൂര്‍ത്തിയാക്കി.

Tags:    

Similar News