ജെ.എന്‍.യു വിദ്യാര്‍ഥികളുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

Update: 2019-12-09 11:30 GMT
Advertising

ജെ.എന്‍.യു വിദ്യാര്‍ഥികളുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനിടെ സംഘര്‍ഷം. പൊലീസ് ലാത്തി വീശി. യാതൊരു പ്രകോപനവും കൂടാതെ പൊലീസ് ഇരച്ചുകയറുകയും അക്രമിക്കുകയായിരുന്നെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ജനാധിപത്യ രീതിയിലെല്ലാതെ ഫീസ് വര്‍ദ്ധിപ്പിച്ച നിലപാട് ഏകപക്ഷീയമാണെന്നും ഇത്രയും പ്രക്ഷോഭം നടന്നിട്ടും ഒരുവട്ടം പോലും വി.സി വിദ്യാര്‍ഥികളെ കേള്‍ക്കാന്‍ തയ്യാറാവാത്തത് അഗീകരിക്കാനാവില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

സമരത്തോട് യാതൊരു തരത്തിലും സഹകരിക്കാതിരുന്ന ജെ.എന്‍.യു അധികൃതരുടെ സമീപനത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 12ന് ആരംഭിക്കാനിരിക്കുന്ന അവസാന സെമസ്റ്റര്‍ പരീക്ഷ 14 ഡിപ്പാര്‍ട്ടുമെന്റുകളിലെ വിദ്യാര്‍ഥികള്‍ ബഹിഷ്കരിക്കുമെന്ന് വിദ്യാർഥികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ വിദ്യാര്‍ഥി സമരം തുടരവേ വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനവുമായി അധികൃതര്‍. എല്ലാ വിദ്യാര്‍ഥികളും അവരുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ജെ.എന്‍.യു അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവരെ പുറത്താക്കുമെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

Tags:    

Similar News