തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; ട്രാന്‍സ് വുമണിന് ചരിത്ര വിജയം

റിയ 950 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്

Update: 2020-01-03 12:48 GMT
Advertising

ട്രാന്‍സ് വുമണിന്റെ വിജയത്തിലൂടെ ചരിത്രത്തില്‍ ഇടം നേടി തമിഴ്‌നാട് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പില്‍ ഡി.എം.കെയെ പ്രതിനിധീകരിച്ച് മത്സരിച്ച റിയ (30) ആണ് വിജയക്കൊടി പാറിച്ചത്.

നാമക്കല്‍ ജില്ലയിലെ തിരുചെങ്കോടില്‍ നിന്ന് യൂണിയന്‍ കൗണ്‍സിലര്‍ പോസ്റ്റിലേക്ക് മത്സരിച്ച റിയ 950 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി കണ്ടമ്മാളിനെയാണ് പരാജയപ്പെടുത്തിയത്.

ട്രാന്‍സ് ജന്‍ഡര്‍ സമൂഹത്തിന് വേണ്ടിയുള്ളതാണ് തന്റെ വിജയമെന്നും പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിന് ഈ വിജയം സമര്‍പ്പിക്കുന്നതായും റിയ വ്യക്തമായി. ഡി.എം.കെ എം.പി കനിമൊഴിക്ക് വേണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു റിയ.

Tags:    

Similar News