പൗരത്വ നിയമ ഭേദഗതി തള്ളിക്കളഞ്ഞതില്‍ രാഹുലിനും പ്രിയങ്കക്കും നന്ദി പറഞ്ഞ് പ്രശാന്ത് കിഷോര്‍
പൗരത്വ നിയമ ഭേദഗതി ബിഹാറിൽ നടപ്പാക്കില്ലെന്നും ജെ.ഡി.യു നേതാവ് വ്യക്തമാക്കി
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിൽ കോണ്‍ഗ്രസിനെ അഭിനന്ദിച്ചും നന്ദിപറഞ്ഞും ജനതാദൾ യുണൈറ്റഡ് ദേശീയ ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോർ. പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും സമ്പൂ ർണമായി തള്ളിക്കളഞ്ഞ കോണ്‍ഗ്രസ് നേതൃത്വത്തിനു നന്ദി പറയുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രത്യേകം നന്ദി അർഹിക്കുന്നു- പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു. പൗരത്വ നിയമ ഭേദഗതി ബിഹാറിൽ നടപ്പാക്കില്ലെന്നും ജെ.ഡി.യു നേതാവ് വ്യക്തമാക്കി.
നേരത്തെ, കോണ്‍ഗ്രസ് നേതൃത്വത്തെ വിമർശിച്ച് പ്രശാന്ത് കിഷോർ രംഗത്തെത്തിയിരുന്നു. എൻ.ആർ.സിക്കും പൗരത്വ നിയമത്തിനും എതിരേയുള്ള പോരാട്ടത്തിൽ കോണ്‍ഗ്രസ് സജീവമാകുന്നില്ലെന്ന് കുറ്റപ്പെടുത്തി ദിവസങ്ങൾ കഴിയുന്നതിന് മുമ്പാണ് പ്രശാന്ത് കിഷോർ നിലപാട് മാറ്റുന്നത്.