സ്വര്‍ണവില റെക്കോര്‍ഡില്‍; പവന് 30400 രൂപ

ഇന്ത്യ ഉറ്റുനോക്കുന്നത് കേന്ദ്ര ബജറ്റിലേക്കാണ്

Update: 2020-02-01 06:02 GMT
Advertising

ഇന്ത്യയില്‍ സ്വര്‍ണവില റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന് 30400 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3800 രൂപയായി ഉയര്‍ന്നു. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. കൊറോണ വൈറസ് ഭീതി ലോക സാമ്പത്തിക മാര്‍ക്കറ്റിനേയും ബാധിച്ച സാഹചര്യത്തിലാണ് ഇങ്ങനെ വിലവര്‍ധിക്കുന്നത്.

കൊറോണ ലോകത്തുടനീളം ഭീതി പരത്തുകയാണ്. ചൈനയിലെ പ്രധാന സിറ്റികള്‍ അടഞ്ഞിരിക്കുകയാണ്. കൊറോണ വൈറസ് ബാധ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ സ്വര്‍ണത്തിന്റെ വിലയില്‍ വലിയ മാറ്റമുണ്ടാകും. ചൈനയിലെ ബിസിനസ് എല്ലാം അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണം വലിയ ആശ്രയമാകും.

എന്നാല്‍ ഇന്ത്യ ഉറ്റുനോക്കുന്നത് കേന്ദ്രബജറ്റിലേക്കാണ്. കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി നികുതി 10 ശതമാനത്തില്‍ നിന്നും 12.5 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരുന്നു.

Tags:    

Similar News