പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു, വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം പാരിതോഷികം

ഭീകരാക്രമണമുണ്ടായി മൂന്നാംദിവസവും പൂഞ്ച് മേഖലയില്‍ വ്യാപക തിരച്ചില്‍ തുടരുകയാണ്

Update: 2024-05-06 11:15 GMT
Editor : Jaisy Thomas | By : Web Desk

ഭീകരരുടെ രേഖാചിത്രം

Advertising

ജമ്മു: പൂഞ്ച് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്ത് വിട്ടു. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ഭീകരാക്രമണമുണ്ടായി മൂന്നാംദിവസവും പൂഞ്ച് മേഖലയില്‍ വ്യാപക തിരച്ചില്‍ തുടരുകയാണ്.

ശനിയാഴ്ച വൈകിട്ടാണ് ജമ്മു കശ്മീര്‍ പൂഞ്ചിൽ ഷാസിതാറിന് സമീപം ഐ.എ.എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനുനേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ വിക്കി പഹാഡെ എന്ന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും മറ്റ് നാല് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.ആക്രമണത്തിന് ശേഷം, സായുധ സേന ഷാസിതാർ മേഖലയിൽ വ്യാപക തിരച്ചിൽ നടത്തുകയാണ്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ഡോഗ് സ്ക്വാഡുകളും ഉപയോഗിച്ചാണ് തിരച്ചില്‍. ഞായറാഴ്ച നിരവധി മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

"16 കോർപ്സിൻ്റെ കോർപ്സ് കമാൻഡറും ജമ്മു സോണിലെ എഡിജിയുമായ ആനന്ദ് ജെയിൻ ജിഒസി റോമിയോ ഫോഴ്സ്, ഐജിപി സിആർപിഎഫ്, ഡിഐജി ആർപി റേഞ്ച് എന്നിവർക്കൊപ്പം ഇന്ന് പ്രദേശം സന്ദർശിക്കുകയും നടന്നുകൊണ്ടിരിക്കുന്ന തിരച്ചിൽ നിരീക്ഷിക്കുകയും ചെയ്തു.സംശയമുള്ള പലരെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ” ജമ്മു എഡിജിപി പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News