വാട്‌സ്ആപ്പും പെയ്ഡ് ആവുന്നു; വരുന്നത് പുത്തൻ ഫീച്ചറുകളുമായി 'വാട്‌സ്ആപ്പ് പ്ലസ്'

വാട്‌സ് ആപിലെ പുതിയ ഫീച്ചറുകളും മാറ്റങ്ങളും ആദ്യം പുറത്തുവിടുന്ന വാട്‌സ്ആപ് ബീറ്റ ഇൻഫോ തന്നെയാണ് സബ്‌സ്‌ക്രിപ്ഷൻ പ്ലാനിന്റെ കാര്യവും പുറത്തുവിട്ടിരിക്കുന്നത

Update: 2026-03-07 13:45 GMT

ന്യുയോർക്ക്: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് സൗജന്യ സേവനം നൽകുന്ന വാട്‌സ്ആപ്പ് പണം നൽകി ഉപയോഗിക്കുന്ന സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 'വാട്‌സ്ആപ്പ് പ്ലസ്' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രീമിയം പതിപ്പിലൂടെ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും. മറ്റൊരു പ്രധാന മെസഞ്ചർ ആപ്പായ ടെലഗ്രാമും ഇത്തരത്തിൽ സബസ്‌ക്രിപ്ഷൻ പ്ലാൻ ആരംഭിച്ചിരുന്നു.

നിലവിലുള്ള വാട്‌സ്ആപ്പ് സേവനങ്ങൾ സൗജന്യമായി തന്നെ തുടരുമെങ്കിലും അധിക ഫീച്ചറുകൾ ആഗ്രഹിക്കുന്നവർക്കായിട്ടായിരിക്കും സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കുക. വാട്‌സ് ആപിലെ പുതിയ ഫീച്ചറുകളും മാറ്റങ്ങളും ആദ്യം പുറത്തുവിടുന്ന വാട്‌സ്ആപ് ബീറ്റ ഇൻഫോ (WABetainfo) തന്നെയാണ് സബ്‌സ്‌ക്രിപ്ഷൻ പ്ലാനിന്റെ കാര്യവും പുറത്തുവിട്ടിരിക്കുന്നത്. 'WABetaInfo' പുറത്തുവിട്ട വിവരങ്ങൾ പ്രകാരം താഴെ പറയുന്ന ഫീച്ചറുകൾ സബ്‌സ്‌ക്രിപ്ഷൻ മോഡിൽ പ്രതീക്ഷിക്കാം.

Advertising
Advertising

പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ

-നിലവിൽ മൂന്ന് ചാറ്റുകൾ മാത്രമാണ് പിൻ ചെയ്ത് വെക്കാൻ സാധിക്കുന്നത്. സബ്‌സ്‌ക്രിപ്ഷൻ എടുത്താൽ പിൻ ചെയ്ത് വക്കാൻ സാധിക്കുന്ന ചാറ്റുകളുടെ എണ്ണം 20 ലേക്ക് ഉയരും.

-ആപ്പിന്റെ ഐക്കൺ മാറ്റാൻ 14 പുതിയ ഓപ്ഷനുകൾ ലഭിക്കും. കൂടാതെ വിവിധ നിറങ്ങളിലുള്ള തീമുകളും ആപ്പിന് നൽകാനാകും.

- സൗജന്യ വേർഷൻ ഉപയോഗിക്കുന്നവർക്ക് ലഭ്യമല്ലാത്ത പ്രത്യേക സ്റ്റിക്കറുകൾ, റിംഗ് ടോണുകൾ, മെസ്സേജ് റിയാക്ഷനുകൾ എന്നിവ സബ്‌സ്‌ക്രിപ്ഷൻ എടുക്കുന്നവർക്ക് സഭിക്കും.

വാട്‌സ് ആപ്പിൽ നിലവിൽ പരസ്യങ്ങൾ നൽകുന്നുണ്ടെങ്കിലും അതിന്റെ സാധ്യത പരിമിതമാണെന്നാണ് കമ്പനി വിലയിരുത്തുന്നത്. വരുമാനം വർദ്ധിപ്പിക്കാനുള്ള പുതിയ മാർഗമായാണ് മെറ്റ ഇതിനെ കാണുന്നത്. വാട്‌സ്ആപ്പ് പ്ലസിന്റെ കൃത്യമായ നിരക്കുകൾ എത്രയാണെന്ന് കമ്പനി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും വരും മാസങ്ങളിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News