പൂട്ടിയിട്ട വീടിന് രണ്ട് കോടി രൂപ വൈദ്യുതി ബില്ല്! 'ഷോക്കടിച്ച്' വീട്ടമ്മ

ആന്ധ്രയിലെ സാമർലക്കോട്ടയിലെ ടിഡ്‌കോ (TIDCO) കോളനിയിൽ താമസിക്കുന്ന ദാസരി ദുർഗ എന്ന സ്ത്രീയാണ് തന്റെ മൊബൈൽ ഫോണിൽ വന്ന വൈദ്യുതി ബില്ല് കണ്ട് ഞെട്ടിയത്

Update: 2026-03-07 14:57 GMT

AI Generated Image

കാക്കിനാഡ: ഒഴിഞ്ഞുകിടക്കുന്ന വീടിന് വൈദ്യുതി ബില്ല് എത്ര വരും? പോട്ടെ, കുറച്ചധികം കറണ്ട് ഉപയോഗിച്ചു എന്ന് തന്നെ കരുതുക, എങ്കിലും അത് രണ്ട് കോടി രൂപയാകുമോ? കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും ആന്ധ്രാപ്രദേശിലെ ഒരു വീട്ടമ്മയ്ക്ക് നേരിടേണ്ടി വന്നത് ഇത്തരമൊരു 'ഇലക്ട്രിക്ക് ഷോക്ക്' ആണ്.

ആന്ധ്രയിലെ സാമർലക്കോട്ടയിലെ ടിഡ്‌കോ (TIDCO) കോളനിയിൽ താമസിക്കുന്ന ദാസരി ദുർഗ എന്ന സ്ത്രീയാണ് തന്റെ മൊബൈൽ ഫോണിൽ വന്ന വൈദ്യുതി ബില്ല് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയത്. സ്വന്തം ഉടമസ്ഥതയിലുള്ള ചെറിയ ഫ്ലാറ്റ് മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. അവിടെ ആരും താമസിക്കുന്നു പോലുമില്ല. എന്നാൽ കഴിഞ്ഞ ദിവസം ഓൺലൈനായി ബില്ല് പരിശോധിച്ച ദുർഗയുടെ കണ്ണുകൾ തള്ളിയത്. 1,99,81,809 രൂപ (ഏകദേശം 1.99 കോടി) രൂപയാണ് ബില്ല് വന്നിരിക്കുന്നത്!

Advertising
Advertising

ഒരു ബൾബ് പോലും കത്താത്ത വീട്ടിലാണ് ഇത്രയും വലിയ തുക രേഖപ്പെടുത്തിയിരിക്കുന്നത്. വിവരം അറിഞ്ഞ അയൽവാസികളും ബന്ധുക്കളും ആദ്യം വിശ്വസിക്കാൻ മടിച്ചു. സംഗതി വൈറലായതോടെ എല്ലാവരും ദുർഗയുടെ വീട്ടിലേക്ക് ഒഴുകിയെത്തി. പൂട്ടിയിട്ട ഒരു സാധാരണ ഫ്ലാറ്റിൽ എങ്ങനെയാണ് ഇത്രയും തുകയുടെ വൈദ്യുതി ഉപയോഗം നടന്നതെന്ന് നാട്ടുകാർക്കും പിടികിട്ടിയില്ല.

പരിഭ്രാന്തരായ ദുർഗയുടെ ബന്ധുക്കൾ ഉടൻ തന്നെ പ്രാദേശിക വൈദ്യുതി ഓഫീസിലേക്ക് ഓടിയെത്തി. പരാതി ലഭിച്ചതിനെ തുടർന്ന് ആന്ധ്രാപ്രദേശ് ഈസ്റ്റേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി (EPDCL) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ പരിശോധനയിലാണ് കളിയിലെ ട്വിസ്റ്റ് പുറത്തുവന്നത്.

പുതിയ ഇലക്ട്രിസിറ്റി മീറ്റർ സ്ഥാപിച്ചപ്പോൾ ഉണ്ടായ സാങ്കേതിക തകരാറാണ് (Technical Glitch) ദുർഗയെ ശരിക്കും 'ഷോക്കടിപ്പിച്ചത്'. മീറ്റർ റീഡിംഗിലെ പിശക് കാരണം കമ്പ്യൂട്ടർ വഴി ബില്ല് ജനറേറ്റ് ചെയ്തപ്പോൾ തുക കോടികളിലേക്ക് കുതിക്കുകയായിരുന്നു.

തെറ്റ് ബോധ്യപ്പെട്ട അധികൃതർ ഉടനടി ആ ഭീമൻ ബില്ല് റദ്ദാക്കി. യഥാർത്ഥ റീഡിംഗ് എടുത്തപ്പോൾ ദുർഗ അടയ്ക്കേണ്ടി വന്നത് വെറും 147 രൂപ മാത്രം! ഒരു നിമിഷം കൊണ്ട് ദുർഗയുടെ തലയിൽ നിന്ന് ഇറക്കിവെച്ചത് രണ്ട് കോടിയോളം രൂപയുടെ വലിയൊരു ബാധ്യതയായിരുന്നു.

സാങ്കേതിക വിദ്യകൾ നമ്മെ സഹായിക്കാറുണ്ടെങ്കിലും, ചെറിയൊരു പിഴവ് ഒരാളെ എങ്ങനെ മുനമുനയിൽ നിർത്തും എന്നതിന് ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ സംഭവം. എന്തായാലും 'രണ്ട് കോടിയുടെ ബില്ല് കിട്ടിയ വീട്ടമ്മ' എന്ന പേരിൽ ദുർഗ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News