കശ്മീർ; തുര്‍ക്കിയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ

കശ്മീർ പ്രശ്നം ബലപ്രയോഗത്തിലുടെ പരിഹരിക്കാൻ കഴിയില്ലെന്നും നീതിയുക്തമായ മാർഗം ഇന്ത്യ സ്വീകരിക്കണമെന്നും ഉറുദുഗാൻ അഭിപ്രായപ്പെട്ടിരുന്നു

Update: 2020-02-17 13:12 GMT
Advertising

കശ്മീർ വിഷയം ഇന്ത്യയുടെ ആദ്യന്തര കാര്യമാണെന്നും തുർക്കി ഇതിൽ ഇടപെടേണ്ട കാര്യമില്ലെന്നും വിദേശകാര്യ മന്ത്രാലയം. ഇന്ത്യയിലെ തുർക്കി അംബാസഡർ സാകാർ ഒസ്കാൻ ടോറൻ ലറിനെ വിളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ശക്തമായ ഭാഷയിലുള്ള നയതന്ത്ര വിയോജന കുറിപ്പും ഇന്ത്യ ടോറൻ ലറിന് കൈമാറി.

കഴിഞ്ഞ ആഴ്ചയിൽ പാകിസ്ഥാനിൽ സന്ദർന്ദനം നടത്തവെ കശ്മീർ പ്രശ്നം ബലപ്രയോഗത്തിലുടെ പരിഹരിക്കാൻ കഴിയില്ലെന്നും നീതിയുക്തമായ മാർഗം ഇന്ത്യ സ്വീകരിക്കണമെന്നും തുർക്കി പ്രസിഡന്റ് റജബ് തയ്യബ് ഉറുദുഗാൻ അഭിപ്രായപ്പെട്ടിരുന്നു.

Tags:    

Similar News