ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ മോചിപ്പിച്ചു

കഴിഞ്ഞ ആഗസ്റ്റ് 5 മുതൽ വീട്ടുതടങ്കലിൽ ആണ് ഒമർ അബ്ദുല്ല.

Update: 2020-03-24 09:57 GMT
Advertising

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് വീട്ടുതടങ്കലിൽ ആക്കിയ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ മോചിപ്പിച്ചു. കഴിഞ്ഞ ആഗസ്റ്റ് 5 മുതൽ വീട്ടുതടങ്കലിൽ ആണ് ഒമർ അബ്ദുള്ള. ഒമർ അബ്ദുല്ലയുടെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയെ മാർച്ച് 13 മോചിപ്പിച്ചിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇപ്പോഴും വീട്ടുതടങ്കലിൽ ആണ്.

ഉമര്‍ അബ്ദുല്ലയെ മോചിപ്പിക്കാന്‍ വൈകുന്നതില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. ഒരാഴ്ച്ചക്കുള്ളില്‍ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് സുപ്രീകോടതി പറഞ്ഞിരുന്നു.

ये भी पà¥�ें- 'ഉമര്‍ അബ്ദുല്ലയെ മോചിപ്പിക്കാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നെങ്കില്‍ എത്രയും പെട്ടെന്ന് വേണം'; കേന്ദ്രത്തോട് സുപ്രീംകോടതി

‘’ഉമര്‍ അബ്ദുല്ലയെ മോചിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഉദ്ദേശമുണ്ടെങ്കില്‍ അത് എത്രയും പെട്ടന്ന് ചെയ്യണം. അല്ലെങ്കില്‍ കോടതി അദ്ദേഹത്തിന്റെ സഹോദരിയുടെ വാദം പരിഗണിക്കുമെന്നായിരുന്നു’’, കോടതിയുടെ പരാമര്‍ശം.

ഉമര്‍ അബ്ദുല്ലയുടെ പിതാവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ജമ്മുകശ്മീര്‍ ഭരണകൂടമാണ് ഫാറൂഖ് അബ്ദുല്ലയെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഉത്തരവിട്ടത്.

ये भी पà¥�ें- വീട്ടുതടങ്കലിലായിരുന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് മോചനം

ये भी पà¥�ें- ഏഴു മാസം വീട്ടുതടങ്കലില്‍; പുറത്തിറങ്ങിയ ഫാറൂഖ് അബ്ദുല്ലയുടെ പ്രതികരണം ഇങ്ങനെ...

Tags:    

Similar News