ഇസ്‍ലാംവിരുദ്ധ പരാമര്‍ശം നടത്തിയ നേതാവിനെതിരെ ന്യൂസിലാന്‍ഡില്‍ നടപടി

വിഷയം രാജ്യത്തെ നീതിന്യായ വകുപ്പിനെ ധരിപ്പിച്ചതായി അസോസിയേഷൻ അറിയിച്ചു.

Update: 2020-05-16 13:04 GMT
Advertising

സമൂഹ മാധ്യമങ്ങളിൽ ഇസ്‍ലാംവിരുദ്ധ പരാമർശങ്ങൾ നടത്തിയ ന്യൂസിലാൻഡിലെ ഇന്ത്യൻ വംശജനായ നേതാവിനെതിരെ നടപടി. ഇന്ത്യൻ വംശജനായ കാന്തിലാൽ ഭാഗാഭായി പട്ടേലിനെ പ്രമുഖ വെല്ലിംഗ്ടൻ ജസ്റ്റിസ് ഓഫ് പീസ് അസോസിയേഷനിൽ നിന്നും പുറത്താക്കി. ഇസ്‍ലാംവിരുദ്ധ പരാമർശങ്ങൾ നടത്തിയ പ്രവാസികൾക്കെതിരെ യുറോപ്പിലും അറബ് നാടുകളിലും നടപടി സ്വീകരിക്കുന്നതിനിടെയാണ് ന്യൂസിലാൻഡിലും സമാന സംഭവം.

വിഷയം രാജ്യത്തെ നീതിന്യായ വകുപ്പിനെ ധരിപ്പിച്ചതായി അസോസിയേഷൻ ഉപാധ്യക്ഷ ആൻ ക്ലാർക്ക് പറഞ്ഞു. പട്ടേലിന്റെ വിഷയത്തിൽ മാപ്പ് പറഞ്ഞ അസോസിയേഷൻ, ഇദ്ദേഹത്തിന്റെ പരാമർശങ്ങൾ അസോസിയേഷന്റെ മൂല്യങ്ങളുമായി ചേർന്ന് പോകുന്നതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും അറിയിച്ചു.

ഓക്ലാൻഡ് ഇന്ത്യൻ അസോസിയേഷന്റെ മുൻ ജനറൽ സെക്രട്ടറിയായ കാന്തിലാൽ പട്ടേൽ, 2004ൽ ക്വീൻ സർവീസ് മെഡലും (ക്വു.എസ്.എം) 2005ലെ പ്രെെഡ് ഇന്ത്യൻ അവാർഡും നേടിയിരുന്നു.

Tags:    

Similar News