കര്‍ഷകര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും പണമാണ് നല്‍കേണ്ടത്: രാഹുല്‍ ഗാന്ധി

Update: 2020-05-16 07:09 GMT
Advertising

കര്‍ഷകര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും പണമാണ് നല്‍കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവരുടെ കീശയിൽ പണമില്ല. അവരുടെ കൈയ്യിലേക്ക് പണം എത്തണം. റോഡുകളില്‍ കൂടി ഭക്ഷണമില്ലാതെ അതിഥി തൊഴിലാളികള്‍ നടന്നു നീങ്ങുകയാണ്. സ്നേഹത്തോടെ പറയുകയാണ് പാവപ്പെട്ടവരിലേക്ക് നേരിട്ട് പണം എത്തിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

റേറ്റിങ്ങിനെ പറ്റിയല്ല ചിന്തിക്കേണ്ടത്. റേറ്റിങ് പിന്നീടും നേടാം. എന്നാല്‍ രാജ്യത്തെ പറ്റി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യം പ്രതിസന്ധിയിലാണ്. കര്‍ഷകരും തൊഴിലാളികളും പ്രതിസന്ധിയിലാണ്. റോഡുകളിൽ കൂടി അവര്‍ നടന്നു നീങ്ങുന്നത് വേദനാജനകമാണ്. സര്‍ക്കാര്‍ എടുത്ത തീരുമാനമാണ്. പൈസ നേരിട്ട് പാവപ്പെട്ടവരിലേക്ക് എത്തണം. നിലവിലെ പാക്കേജ് അപര്യാപ്തമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. സാമ്പത്തിക പാക്കേജിൽ പ്രധാനമന്ത്രി പുനർവിചിന്തനം നടത്തണം. ചെറുകിട ഇടത്തരം കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. പണം നേരിട്ട് അക്കൌണ്ടിലേക്ക് എത്തിക്കണം. ചെറുകിട ഇടത്തരം കര്‍ഷകര്‍ക്കായും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും പണം എത്തിച്ചാല്‍ സമ്പദ് വ്യവസ്ഥ തകരില്ല. രാഷ്ട്രീയത്തിന് അതീതമായാണ് ഞാന്‍ സംസാരിക്കുന്നത്. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ജാഗ്രതയോടെ മാത്രം പിന്‍വലിക്കണം. രോഗബാധിതരുടെയും പ്രായമായവരുടെയും കുട്ടികളുടെയും ആരോഗ്യനില പരിഗണിക്കണം. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

Tags:    

Similar News