മഹാരാഷ്ട്രയിലെ ആദ്യ വനിത തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈയിലെ സെവന്‍ ഹില്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

Update: 2020-07-16 07:34 GMT
Advertising

മഹാരാഷ്ട്രയിലെ ആദ്യ വനിത തെരഞ്ഞെടുപ്പ് കമ്മീഷണറും എഴുത്തുകാരിയുമായ നിള സത്യനാരായണന്‍ കോവിഡ് ബാധിച്ച് മരിച്ചു. 72 വയസായിരുന്നു. മുംബൈയിലെ സെവന്‍ ഹില്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് അന്ത്യം സംഭവിച്ചത്.

1972 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് നിള. 2009ലാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലേയല്‍ക്കുന്നത്. 2014ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. എഴുത്തുകാരി കൂടിയായ നിള നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മറാത്തി സിനിമകള്‍ക്കായി പാട്ടെഴുതിയിട്ടുമുണ്ട്.

അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച മാത്രം 7,975 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 223 പേര്‍ മരിക്കുകയും ചെയ്തു. 2,75640 ആണ് സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ കണക്ക്. ഈയാഴ്ചയോടെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News