അടിവസ്ത്രത്തിന് നീളം കുറഞ്ഞു; തയ്യല്‍ക്കാരനെതിരെ പൊലീസില്‍ പരാതി

സുരക്ഷാ ജീവനക്കാരനായിരുന്ന ദുബെയ്ക്ക് ലോക്ക്ഡൗൺ കാരണം ജോലി നഷ്ടമായിരുന്നു. തുടർന്ന് സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങിയാണ് അവശ്യസാധനങ്ങളടക്കം വാങ്ങിയിരുന്നത്.

Update: 2020-07-18 09:31 GMT
Advertising

അടിവസ്ത്രത്തിന്റെ നീളം കുറഞ്ഞതിന് തയ്യല്‍ക്കാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. 46 കാരനായ കൃഷ്ണ ദുബെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

അടിവസ്ത്രം തയ്ക്കാനായി ആകെ രണ്ട് മീറ്റർ തുണി വാങ്ങിച്ചു നൽകിയെന്നാണ് ദുബെ പറയുന്നത്. എന്നാൽ തയ്ച്ച് കിട്ടിയപ്പോൾ നീളം കുറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി നീളം കൂട്ടിത്തരാൻ ആവശ്യപ്പെട്ടെങ്കിലും തയ്യൽക്കാരൻ തയ്യാറായില്ലെന്നുമാണ് ദുബെയുടെ പരാതി.

സുരക്ഷാ ജീവനക്കാരനായിരുന്ന ദുബെയ്ക്ക് ലോക്ക്ഡൗൺ കാരണം ജോലി നഷ്ടമായിരുന്നു. തുടർന്ന് സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങിയാണ് അവശ്യസാധനങ്ങളടക്കം വാങ്ങിയിരുന്നത്. ഇതിനിടെയാണ് തയ്യൽക്കാരനും തന്നെ വഞ്ചിച്ചതായി ദുബെ പറയുന്നത്. എന്തായാലും ദുബെയുടെ പരാതി സ്വീകരിച്ച പോലീസ് സംഭവത്തിൽ കോടതിയെ സമീപിക്കാനാണ് നിർദേശം നൽകിയത്.

Tags:    

Similar News