കോവിഡ് രൂക്ഷമായ 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും

Update: 2020-09-23 02:35 GMT
Advertising

രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായ 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും.

മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, തമിഴ്നാട്, യുപി, ഡല്‍ഹി , പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. രാജ്യത്തെ രോഗികളില് 65 ശതമാനവും മരണത്തിന്‍റെ 77 ശതമാനവും ഈ ഏഴ് സംസ്ഥാനങ്ങളിലാണ്. നിലവില്‍ രാജ്യത്തെ രോഗികള്‍ 56 ലക്ഷവും മരണം 89000ഉം കടന്നു.

രോഗബാധ രൂക്ഷമായ മഹാരാഷ്ട്രയില്‍ 18,390 പുതിയ കേസും 392 മരണവും കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തി. ആന്ധ്രയില്‍ 7,553ഉം കർണാടകയില്‍ 6,974ഉം തമിഴ്നാട്ടില്‍ 5,337 ഉം ഡല്‍ഹിയില്‍ 3816 ഉം ആണ് പുതിയ കേസുകള്‍. വരാനിരിക്കുന്ന ശൈത്യകാലം സാഹചര്യം സങ്കീർണമാക്കുമെന്നാണ് വിലയിരുത്തല്‍. തിരക്കുകള്‍ ഒഴിവാക്കിയുള്ള ആഘോഷങ്ങളും ജാഗ്രതയും വേണമെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു.

Tags:    

Similar News