റിപ്പബ്ലിക് ടിവിക്കും ടൈംസ് നൗവിനുമെതിരെ ബോളിവുഡ്‍

റിപ്പബ്ലിക് ടിവി, അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് നൗ, രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ എന്നീ പേരുകള്‍ എടുത്തു പറഞ്ഞാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്

Update: 2020-10-12 16:40 GMT
Advertising

ബോളിവുഡ് വ്യവസായത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് റിപ്പബ്ലിക് ടി.വിക്കും ടൈംസ് നൗവിനുമെതിരേ കേസ് ഫയല്‍ ചെയ്ത് സൂപ്പര്‍ താരങ്ങളായ ഷാറൂഖ് ഖാനും അമീര്‍ഖാനും ഉള്‍പ്പടെ 34 ബോളിവുഡ് നിര്‍മ്മാതാക്കളും ചലച്ചിത്ര സംഘടനകളും. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ റിപ്പബ്ലിക് ടിവി, അര്‍ണബ് ഗോസ്വാമി, പ്രദീപ് ഭണ്ഡാരി, ടൈംസ് നൗ, രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍ എന്നീ പേരുകള്‍ എടുത്തു പറഞ്ഞാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ബോളിവുഡ് സിനിമ ലോകത്തിനെതിരെ അവഹേളനപരവും നിരുത്തരവാദപരവും അപകീര്‍ത്തിപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ ബോളിവുഡ് സിനിമ ലോകം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നടന്‍ അമീര്‍ ഖാന്റെ അമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, സല്‍മാന്‍ ഖാന്റെ ഉടമസ്ഥതയിലുള്ള സല്‍മാന്‍ ഖാന്‍ ഫിലിംസ്, ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവ ഉള്‍പ്പെടെയാണ് ദില്ലി ഹൈക്കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

''അഴുക്ക്'', ''മാലിന്യം'', ''കുംഭകോണം'', ''മയക്കുമരുന്ന്'' എന്നിങ്ങനെയുള്ള അവഹേളനപരമായ വാക്കുകളും പദപ്രയോഗങ്ങളും ഉപയോഗിച്ചതിനെതിരാണ് കേസ് നല്‍കിയിരിക്കുന്നത്.

Tags:    

Similar News