ഡൽഹിയിൽ വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗതവകുപ്പ്

അമിതവേഗതമൂലം അപകടം പതിവായതിന്​ പിന്നാലെയാണ് ഗതാഗതവകുപ്പ് വേഗപരിധി പുതുക്കിയത്

Update: 2021-06-11 12:45 GMT
Advertising

ഡൽഹിയിൽ വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗതവകുപ്പ്​. അമിതവേഗതമൂലം അപകടം പതിവായതിന്​ പിന്നാലെയാണ് ഗതാഗതവകുപ്പ് വേഗപരിധി പുതുക്കിയത്. വെള്ളിയാഴ്​ച ഇത്​ സംബന്ധിച്ച ഉത്തരവിൽ ദില്ലി ട്രാഫിക്​ പൊലീസ്​ ഡെപ്യൂട്ടി കമീഷണർ ഒപ്പുവെച്ചു. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക്​ നേരെ കർശന നിയമനടപടി സ്വീകരിക്കാനും ഗതാഗതവകുപ്പ്​ തീരുമാനിച്ചിട്ടുണ്ട്​.

കാറുകൾ, ടാക്​സികൾ, ജീപ്പ് തുടങ്ങിയവയുടെ ഹൈവേകളിലെയും ഫ്ലൈ ഓവറുകളിലെയും വേഗത മണിക്കൂറിൽ 50-70 കിലോമീറ്റർ ആയി പുനർനിർണയിച്ചു. അതേസമയം റെസിഡൻഷ്യൽ ഏരിയകൾ, വാണിജ്യ കേന്ദ്രങ്ങൾ, സർവീസ് റോഡുകൾ എന്നിവയ്ക്കുള്ളിലെ എല്ലാ ചെറിയ റോഡുകളിലും മണിക്കൂറിൽ 30 കിലോമീറ്റർ ആണ്​ പുതുക്കിയ വേഗതാ പരിധി.

ഇരുചക്രവാഹനങ്ങൾക്ക് ഹൈവേകളിലെയും ഫ്ലൈ ഓവറുകളിലെയും വേഗത 50-60 കിലോമീറ്റർ ആക്കി. റെസിഡൻഷ്യൽ ഏരിയകൾ, വാണിജ്യ കേന്ദ്രങ്ങൾ, സർവീസ് റോഡുകൾ എന്നിവയ്ക്കുള്ളിലെ എല്ലാ ചെറിയ റോഡുകളിലെയും വേഗത 30 കിലോമീറ്ററാണ്​​. ഡെലിവറി വാഹനങ്ങളുൾ​പ്പടെയുള്ളവയും വേഗ പരിധി 50-60 കിലോമീറ്ററായാണ്​ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്​. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News