ബംഗളൂരുവിന്‍റെ ഹരിത ശിൽപി നെഗിൻഹാൽ കോവിഡ് ബാധിച്ച് മരിച്ചു

ബംഗളൂരുവിനെ ഉദ്യാന നഗരമായി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചവരിൽ ഒരാളാണ് നെഗിൻഹാൽ

Update: 2021-05-03 14:32 GMT
Advertising

മുൻ ഇന്ത്യൻ ഫോറസ്​റ്റ് സർവീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥൻ എസ്.ജി. നെഗിൻഹാൽ (92) കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച രാവിലെ ബംഗളൂരുവിലായിരുന്നു അന്ത്യം. ബംഗളൂരുവിനെ ഉദ്യാന നഗരമായി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചവരിൽ ഒരാളാണ് നെഗിൻഹാൽ.

നഗരത്തിൽ ഇപ്പോൾ പടർന്നു പന്തലിച്ചുകിടക്കുന്ന മരങ്ങൾ ഒരു കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നട്ട വൃക്ഷതൈകളായിരുന്നു. ഉത്തരകന്നട ജില്ലയില്‍ ജനിച്ച നെഗിൻഹാൽ ധാര്‍വാഡില്‍ റേഞ്ച് ഫോറസ്​റ്റ് ഓഫീസറായിട്ടാണ് സര്‍വീസില്‍ പ്രവേശിച്ചത്. അര്‍ബന്‍ ഫോറസ്ട്രി, ഫോറസ്​റ്റ് ട്രീസ് ഓഫ് സൗത്ത് ഇന്ത്യ തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News