പഴയ നോട്ടുകള്‍ക്ക് ഇനി ഒരു മാസത്തെ ആയുസ്; നോട്ട് നിരോധനത്തിനൊരുങ്ങി ഒമാന്‍

ഒരു മാസത്തിന് ശേഷം ഈ നോട്ടുകൾക്ക് സാധുത ഉണ്ടായിരിക്കുന്നതല്ല.

Update: 2019-06-29 19:32 GMT
Advertising

ഒമാനിൽ വിനിമയത്തിലുള്ള ചില പഴയ ബാങ്ക് നോട്ടുകൾ ഇനി മുതല്‍ ഒരു മാസം മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂവെന്ന് സെൻട്രൽ ബാങ്ക്. 1995 നവംബർ ഒന്നിന് മുമ്പ് ഇറങ്ങിയ നോട്ടുകളാണ് സെൻട്രൽ ബാങ്ക് പിൻവലിക്കാൻ ഒരുങ്ങുന്നത്.

പഴയ ബാങ്ക് നോട്ടുകൾ കൈവശമുള്ളവർ ഒരു മാസക്കാലവധിക്കുള്ളിൽ സെൻട്രൽ ബാങ്ക് ശാഖകളിൽ നൽകി പുതിയത് സ്വീകരിക്കണം. സെൻട്രൽ ബാങ്കിെൻറ റൂവി ഹെഡ് ഓഫീസിലോ സലാല, സൊഹാർ എന്നിവിടങ്ങളിലെ ശാഖകളിലോ പഴയ നോട്ടുകൾ നൽകാവുന്നതാണ്.

ഒരു മാസത്തിന് ശേഷം ഈ നോട്ടുകൾക്ക് സാധുത ഉണ്ടായിരിക്കുന്നതല്ല. ഇവ ഉപയോഗിച്ചുള്ള നോട്ടുകൾ അനധികൃതമായാണ് കണക്കാക്കുകയെന്നും അധികൃതർ അറിയിച്ചു. 1995 നവംബർ ഒന്നിന് മുമ്പുള്ള എല്ലാ നോട്ടുകളും നിരോധത്തിൽ ഉൾപ്പെടുന്നതാണെന്നും സെൻട്രൽ ബാങ്കിെൻറ പ്രസ്താവനയിൽ പറയുന്നു.

1972ൽ ഒമാൻ കറൻസി ബോർഡിൻെറ മേൽനോട്ടത്തിൽ പുറത്തിറക്കിയ 100 ബൈസ, കാൽ റിയാൽ, അര റിയാൽ, ഒരു റിയാൽ, അഞ്ച് റിയാൽ, പത്ത് റിയാൽ എന്നിവക്കും വിലയില്ലാതാവും. 1995 നവംബർ ഒന്നിന് പുറത്തിറക്കിയ നോട്ടുകളും മാറ്റി വാങ്ങേണ്ടി വരും.

മുൻ ഭാഗത്ത് തിളങ്ങുന്ന ഹോളോഗ്രാഫി സെക്യൂരിറ്റി വരയില്ലാത്ത എല്ലാ 50 റിയാലിെൻറയും 20 റിയാലിൻെറയും 10 റിയാലിൻെറയും അഞ്ച് റിയാലിൻെറയും എല്ലാ നോട്ടുകൾക്കും നിരോധം ബാധകമാണ്.

Tags:    

Similar News