കോവിഡ്; ഒമാനിലെ ഇന്ത്യക്കാര്‍ക്ക് തുണയായി മലയാളി കൂട്ടായ്മകളുണ്ട്...

കെ.എം.സി.സി, ഇന്ത്യൻ വെൽഫെയർ ഫോറം, കൈരളി തുടങ്ങി നിരവധി കൂട്ടായ്മകളും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ രംഗത്തെത്തിയിട്ടുണ്ട്

Update: 2020-04-13 20:47 GMT
Advertising

കൊറോണ വൈറസ്‌ ഭീതിപരത്തിയ ഒമാനിലെ ഇന്ത്യക്കാർക്ക്‌ തുണയാവുന്നത്‌ മലയാളികളുടെ സന്നദ്ധ സംഘടനകൾ. ജാഗ്രതാ നിർദ്ദേശങ്ങളുടെ ഭാഗമായി പൂർണ്ണമായും അടഞ്ഞു കിടക്കുന്ന ഒമാനിന്റെ തലസ്ഥാനമായ മസ്കത്തിൽ സന്നദ്ധ സംഘടനകളുടെ പ്രവർത്തനം ജനജീവിതത്തിന്‌ ഏറെ സഹായകമാവുന്നുണ്ട്‌.

എംബസി ഹെൽപ്പ്ലൈനിലും നോർക്ക ഹെൽപ്പ്ലൈനിലും നിരവധി കാളുകൾ ലഭിക്കുന്നുണ്ട്. കെ.എം.സി.സി, ഇന്ത്യൻ വെൽഫെയർ ഫോറം, കൈരളി തുടങ്ങി നിരവധി കൂട്ടായ്മകളും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ രംഗത്തെത്തിയിട്ടുണ്ട്. ഭക്ഷ്യോൽപന്നങ്ങളും മറ്റു അവശ്യ വസ്തുക്കളും എത്തിച്ച് കൊടുക്കുന്നതിന് പുറമെ ആരോഗ്യ പ്രശ്നങ്ങൾ അടക്കം വിവിധ വിഷയങ്ങളിൽ മാർഗ നിർദേശങ്ങൾ നൽകുന്ന സംവിധാനമായും ഹെൽപ്ലൈൻ പ്രവർത്തിക്കുന്നുണ്ട്. കൊറോണ വൈറസ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ലോക്‌ഡൗണിലായ മസ്കത്തിലെ പ്രധാന നഗരങ്ങളായ റുവി, മത്ര, ഹമരിയ, വാദിഅദായ്, കോർണ്ണിഷ്‌ തുടങ്ങിയ പ്രദേശങ്ങളിൽ ഭക്ഷ്യവിഭവങ്ങൾക്കും, മരുന്നിനും, വൈദ്യ സഹായത്തിനും വളണ്ടിയർമാരെ ഒരുക്കി കെ.എം.സി.സി പ്രവർത്തിക്കുന്നുണ്ട്.

Full View

കൊറോണയുടെ സാമൂഹിക വ്യാപനത്തിൽ ജാഗ്രത പുലർത്തുക എന്ന ഉദ്ദേശത്തോടെ ഗവൺമന്റ്‌ പ്രഖ്യാപിച്ച ലോക്‌ഡൗൺ ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത്‌ പ്രവാസി സമൂഹത്തിനാണ്‌. വരുമാനമാർഗമില്ലാതെ പ്രതിസന്ധിയിലായ ആയിരക്കണക്കിനു കുടുംബങ്ങൾക്ക്‌ ഭക്ഷണവിഭവങ്ങൾ എത്തിച്ചു നൽകാൻ കെ.എം.സി.സി പ്രവർത്തകർക്ക്‌ സാധിക്കുന്നുണ്ട്.

Tags:    

Similar News